മത്സ്യവരവ് തുടങ്ങിയിട്ടും വരുമാനമില്ലാതെ മത്സ്യത്തൊഴിലാളികള്‍
text_fieldsവലിയതുറ: സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി കടല്‍ കനിഞ്ഞ് മത്സ്യവരവ് തുടങ്ങിയിട്ടും വരുമാനം ലഭിക്കാതെ മത്സ്യത്തൊഴിലാളികള്‍. ലേലം വിളികളില്‍നിന്ന് ഇടനിലക്കാരെ ഒഴിവാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ട് മത്സ്യവില്പന നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ഫിഷറീസ് മന്ത്രിയുടെ പ്രഖ്യാപനം ഒരുവര്‍ഷം പിന്നിട്ടും ജലരേഖയായി തുടരുന്നു. കോവിഡ് കാലത്ത് ജില്ലയില്‍ ഫിഷറീസ് വകുപ്പ് നേരിട്ട് ലേലം വിളിച്ച് നല്‍കിയിരുന്നു. ഇതു മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ഗുണകരവുമായിരുന്നു. എന്നാല്‍, ഇടനിലക്കാര്‍ ഇതിനെ തുരങ്കം െവച്ചതോടെ ഇതു നിലച്ചു.
വീണ്ടും മത്സ്യലേലം ഇടനിലക്കാരുടെ കൈകളിലായി. ഇവര്‍ നിശ്ചയിക്കുന്നതാണ് വില എന്നതാണ് അവസ്ഥ. കടപ്പുറങ്ങളില്‍നിന്നും തുച്ഛമായ വിലയ്ക്ക് ഇവര്‍ വിളിച്ച് എടുക്കുന്ന മത്സ്യം പിന്നീട് അഞ്ചിരട്ടി വിലയ്ക്കാണ് മാര്‍ക്കറ്റുകളില്‍ വിറ്റുപോകുന്നത്. ഇതു കാരണം പകലന്തിയോളം കടലിനോട് മല്ലടിച്ച് സ്വന്തം ജീവൻ പണയം വച്ച് വല നിറയെ മത്സ്യങ്ങളുമായി കടപ്പുറത്ത് എത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ബാക്കി നിരാശ മാത്രമാണ്.
പല കടപ്പുറങ്ങളിലും ലേലം വിളിക്കുന്ന സംഘങ്ങള്‍ അധികവും മത്സ്യമൊത്തവിപണിയിലെ കച്ചവടക്കാരുടെ ഏജൻറുമാരാണ്. മൊത്തവിതരണക്കാരില്നിന്നും കൂടുതല്‍ പണം കമീഷനായി ലഭിക്കുന്നത് കാരണം മത്സ്യത്തൊഴിലാളികള്‍ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ക്ക് തുടക്കത്തില്‍തന്നെ കുറഞ്ഞ വിലയാണ് വിളിക്കുന്നത്. ഇൗ വിളിക്ക് മുകളില്‍ മൊത്തവിതരണ സംഘങ്ങളുടെ ഏജൻറുമാര്‍ ഒന്നോ രണ്ടോ വിളികള്‍ വിളിച്ച് ലേലം തങ്ങളുടെ പേരില്‍ സ്ഥിരപ്പെടുത്താറാണ് പതിവ്.
കടലില്‍നിന്നും മത്സ്യതൊഴിലാളികള്കൊണ്ടുവരുന്ന മത്സ്യങ്ങള്‍ കടപ്പുറത്തെ ലേലത്തറയില്‍ െവച്ചു കഴിഞ്ഞാല്‍ പിന്നീട് മത്സ്യത്തൊഴിലാളികള്‍ക്ക് ലേലത്തില്‍ ഇടപെടാനോ അഭിപ്രായം പറയാനോ കഴിയാറില്ല. ഇതു കാരണം 10,000 രൂപവരെ വിറ്റുപോകേണ്ടി വരുന്ന മത്സ്യം പലപ്പോഴും 3000 രൂപ വരെ മാത്രമാണ് വിറ്റുപോകുന്നത്. എന്നാല്‍, ഇത്തരത്തില്‍ എടുക്കുന്ന മത്സ്യങ്ങള്‍ പിന്നീട് 20,000 ത്തോളംരൂപ വരെ മൊത്തവിതരണ മാര്‍ക്കറ്റില്‍ വിറ്റുപോകാറുണ്ട്.
കേന്ദ്ര സമുദ്രഗവേഷണ സ്ഥാപനം നടത്തിയ പഠനത്തില്‍ സ്വകാര്യവായ്പ ഇടപാടുകാര്‍ക്ക് മുന്നില്‍ സ്വന്തം കിടപ്പാടങ്ങള്‍ വരെ പണയം വച്ച് വായ്പയെടുത്ത് കടലില്‍ അന്നം തേടി പോകുന്ന മത്സ്യത്തൊഴിലാളികള്‍ വന്‍ സാമ്പത്തിക ചൂഷണത്തിന് വിധേയമാകുെന്നന്നും ഇതിലൂടെ വന്‍ സാമ്പത്തിക ബാധ്യതകള്‍ വരുത്തിവെക്കുന്നെന്നുമാണ് കെണ്ടത്തിയത്.
ഒൗദ്യോഗിക ധനകാര്യസ്ഥാപനങ്ങളുമായുള്ള പണമിടപാടുകള്‍ താരതമ്യേന കുറവായ മേഖലയാണ് സംസ്ഥാനത്തെ മത്സ്യബന്ധന മേഖല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.