മത്സ്യബന്ധന ഉപകരണങ്ങൾക്ക് തീയിട്ടു; ലക്ഷങ്ങളുടെ നാശനഷ്ടം
text_fieldsചിറയിൻകീഴ്: അഞ്ചുതെങ്ങ് പൂത്തുറയിൽ മത്സ്യബന്ധന ഉപകരണങ്ങൾ തീയിട്ടു നശിപ്പിച്ചു. പൂത്തുറ സ്വദേശി രാജീവിന്റെ ഉടമസ്ഥതയിലുള്ള വലകളും അനുബന്ധ ഉപകരണങ്ങളുമാണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിലയിരുത്തൽ. കഴിഞ്ഞ ശനിയാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് പൂത്തുറ പള്ളിക്ക് സമീപത്തെ കായലരികിൽ വലകൾ കൂട്ടിയിട്ടതിനുശേഷം തൊഴിലാളികൾ മടങ്ങി. രാത്രിയാണ് തീ പടരുന്നത് കണ്ടത്. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചു. ചിറയിൻകീഴ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.