Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമനുഷ്യാവകാശ ദിനത്തിൽ...

മനുഷ്യാവകാശ ദിനത്തിൽ സെക്ര​ട്ടേറിയറ്റിന്​ മുന്നിൽ സമരപ്രളയം

text_fields
bookmark_border
മനുഷ്യാവകാശ ദിനത്തിൽ സെക്ര​ട്ടേറിയറ്റിന്​ മുന്നിൽ സമരപ്രളയം
cancel
camera_alt

യു.​എ.​പി.​എ കേ​സു​ക​ൾ റ​ദ്ദാ​ക്കണമെന്നാവശ്യപ്പെട്ട്​ ജ​സ്​​റ്റി​സ് ഫോ​ർ യു.​എ.​പി.​എ പ്രി​സ​ണേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച സെ​ക്ര​േ​ട്ട​റി​യ​റ്റ് ധ​ർ​ണ ജെ. ​ദേ​വി​ക ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: മ​നു​ഷ്യാ​വ​കാ​ശ ദി​ന​ത്തി​ൽ സെ​ക്ര​​ട്ടേ​റി​യ​റ്റി​ന്​ മു​ന്നി​ൽ സ​മ​ര​പ്ര​ള​യം. പ​ത്തോ​ളം സം​ഘ​ട​ന​ക​ളാ​ണ്​ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സ​മ​ര​വു​മാ​യി എ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ യു.​എ.​പി.​എ ത​ട​വു​കാ​രു​ടെ നീ​തി​ക്കു​വേ​ണ്ടി​യും ഭീ​ക​ര നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യും ജ​സ്​​റ്റി​സ്​ ഫോ​ർ യു.​എ.​പി.​എ പ്രി​സ​ണേ​ഴ്സി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. താ​ഹ കേ​സ് വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ ചു​മ​ത്തി​യ മു​ഴു​വ​ൻ യു.​എ.​പി.​എ കേ​സു​ക​ളും പി​ൻ​വ​ലി​ക്കു​ക, മ​ക്കോ​ക്ക മോ​ഡ​ൽ നി​യ​മ​നി​ർ​മാ​ണ നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, എ​ൻ.​ഐ.​എ മോ​ഡ​ലി​ൽ രൂ​പ​വ​ത്​​ക​രി​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

സ​ർ​ക്കാ​ർ ജോ​ലി ആ​വ​ശ്യ​പ്പെ​ട്ട്​ കാ​യി​ക​താ​ര​ങ്ങ​ളു​ടെ സ​മ​രം മ​നു​ഷ്യ​വ​കാ​ശ ദി​ന​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി സ​മ​ര​ഗേ​റ്റി​ന്​ മു​ന്നി​ൽ അ​വ​ർ ധ​ർ​ണ ന​ട​ത്തി. ദ​ലി​ത്​ ക്രൈ​സ്​​ത​വ​ർ​ക്ക്​ പ​ട്ടി​ക​ജാ​തി അ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ട്​ സി.​ഡി.​സി-​ഡി.​സി.​എം.​എ​സി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളു​ടെ വി​വി​ധ അ​വ​കാ​ശ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും ഉ​യ​ർ​ത്തി​യാ​യി​രു​ന്നു കെ.​പി.​എം​എ​സ്​ ഏ​കോ​പ​ന സ​മി​തി ധ​ർ​ണ. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ഡോ​ക്​​ർ​മാ​രു​ടെ നി​ൽ​പ്​ സ​മ​രം തു​ട​രു​ക​യാ​ണ്. കെ ​റെ​യി​ൽ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​ർ​വോ​ദ​യ മ​ണ്ഡ​ലം ഉ​പ​വ​സി​ച്ചു. കെ ​റെ​യി​ൽ ഉ​പേ​ക്ഷി​ക്കു​ക അ​ട​ക്കം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി ആ​ർ.​എം.​പി ധ​ർ​ണ ന​ട​ത്തി.

കെ.​കെ. ര​മ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സ്​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രാ​യ അ​ക്ര​മ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഇ​ന്ധ​ന വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ധ​ർ​ണ ന​ട​ത്തി. ക​ണ്ടി​ൻ​ജ​ൻ​റ്​ ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജോ​യ​ൻ​റ്​ കൗ​ൺ​സി​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ കൂ​റ്റ​ൻ ധ​ർ​ണ ന​ട​ന്നു. സി.​പി.​ഐ നേ​താ​വ്​ സി. ​ദി​വാ​ക​ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights Dayprotest
News Summary - Flood of protest in front of the Secretariat on Human Rights Day
Next Story