വലിയതുറ ഡിപ്പോയില്‍നിന്ന് ഭക്ഷ്യധാന്യം കടത്തിയ സംഭവം; കേസെടുക്കാതെ പൊലീസ്
text_fieldsശംഖുംമുഖം: വലിയതുറ എന്‍.എഫ്.എസ്.എ ഗോഡൗണില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ കടത്തിയത് സംബന്ധിച്ച് പരാതിയിൽ പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാതെ പൊലീസ്. ഗോഡൗണ്‍ ചുമതല കൈമാറ്റം നടത്തുന്നതിന് മുന്നോടിയായി നടന്ന കണക്കെടുപ്പിലാണ് 19 ലക്ഷത്തോളം രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ കടത്തിയതായി കെണ്ടത്തിയത്. തുടര്‍ന്ന് ചുമതലയുണ്ടായിരുന്ന കസ്റ്റോഡിയനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് സപ്ലൈകോ ഡിപ്പോ മാനേജര്‍ വലിയതുറ പൊലീസിന് പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാൻ പൊലീസ് തയാറായില്ല.
പരാതിക്കൊപ്പം വെട്ടിപ്പ് കെണ്ടത്തിയ കണക്കെടുപ്പിെൻറ കോപ്പിയും കസ്റ്റോഡിയനെ സസ്പെൻഡ് ചെയ്ത കോപ്പിയും മാത്രമാണ് നൽകിയതെന്നും പരാതി നല്‍കിയയാള്‍ മൊഴി നല്‍കിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. രേഖാമൂഖം പരാതി നല്‍കുകയും കാര്യങ്ങള്‍ വിശദമായി പറയുകയും ചെയ്തെന്ന് ഡിപ്പോ മാനേജര്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ അന്വേഷണം കരാറുകാറിലേക്ക് നീളുമെന്ന് അറിയാവുന്നവര്‍ പരാതി മരവിപ്പിക്കാനുള്ള ശ്രമം നടത്തുന്നെന്ന് ആക്ഷേപമുയരുന്നുണ്ട്.
മുമ്പ് ഇതേ ഗോഡൗണില്‍നിന്ന് പഞ്ചസാര കടത്തിയത് സംബന്ധിച്ച് വലിയതുറ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. വ്യാപകമായ ക്രമക്കേടുകള്‍ കെണ്ടത്തുേമ്പാൾ ഗോഡൗണിെൻറ ചുമതലയുള്ള ജീവനക്കാരെ സസ്പെൻഡ് ചെയ്യുന്നതല്ലാതെ തുടര്‍ന്ന് അന്വേഷണങ്ങള്‍ മുന്നോട്ടുപോയിട്ടില്ല.
ഗോഡൗണില്‍നിന്ന് അനധികൃതമായി കരിഞ്ചന്തയിലേക്ക് പോകുന്ന അരി ബ്രാന്‍ഡ് അരിയായി സിവില്‍ സപ്ലൈസിലേക്കുതന്നെ എത്തുന്നതാണ് രീതി. റേഷന്‍കടകളിലേക്ക് എഫ്.സി.െഎയില്‍നിന്ന് അരി വിതരണത്തിന് കരാര്‍ എടുത്തിരിക്കുന്നവർ കൂടുതല്‍ ചാക്കുകള്‍ കയറ്റി സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ ഇറക്കും. എഫ്.സി.െഎ മുദ്രയുള്ള ചാക്കുകളില്‍നിന്ന് മാറ്റി എറണാകുളത്തെ മില്ലുകളില്‍ എത്തി പോളിഷിങ് നടത്തി ബ്രാന്‍ഡ് അരിയായി തിരിച്ചെത്തും. സിവില്‍ സപ്ലൈസിന് ബ്രാന്‍ഡ് അരി വിതരണം നടത്തുന്ന കരാര്‍ എടുത്തിരിക്കുന്ന സംഘങ്ങളിലൂടെ വീണ്ടും സപ്ലൈകോക്ക് തന്നെ വില്‍ക്കും.
എഫ്.സി.െഎ ഗോഡൗണുകളിലും റേഷന്‍ കടകളിലും കൃത്യമായ പരിശോധനകളില്ലാത്തതിെൻറ മറവിലാണ് കരിഞ്ചന്തയിലേക്ക് വ്യാപകമായി അരി കടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.