ഉച്ചക്കട എൽ.എം.എസ്.എൽ.പി സ്കൂളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി
text_fieldsവിഴിഞ്ഞം: ഉച്ചക്കട എൽ.എം.എസ്.എൽ.പി സ്കൂളിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ 26 കുട്ടികൾക്ക് ഛർദിയും വയറിളക്കവും വന്നതിനുപിന്നാലെ ശനിയാഴ്ച അഞ്ച് കുട്ടികളെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്കൂളിലെ സ്റ്റോർ പൂട്ടി സീൽ ചെയ്തു.
അരി, പാചകത്തിനുപയോഗിക്കുന്ന മസാലകൾ ഉൾപ്പെടെയുള്ള വിവിധതരം പൊടികളുടെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു. ഭക്ഷ്യ സുരക്ഷ വിഭാഗം കോവളം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ സി.വി. ജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ചയാണ് വെങ്ങാനൂർ ഉച്ചക്കട എൽ.എം.എൽ.പി സ്‌കൂളിലെ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും പനിയുമടക്കമുള്ള ശാരീരീക അസ്വാസ്ഥ്യങ്ങളുണ്ടായത്. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച കുട്ടികൾ ചികിത്സയ്ക്കുശേഷം വീടുകളിലേക്ക് മടങ്ങി. സ്കൂളിൽനിന്ന് ഉച്ച ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ കുട്ടികൾക്ക് രാത്രിയോടെ ഛർദിയും വയറിളക്കവുമായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്കൂളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനക്കയച്ച് ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.