വനപാലകർ കെണിെവച്ച് പിടിക്കുന്ന ജീവികളെ ജനവാസമേഖലയിൽ തള്ളുന്നു
text_fieldsകോട്ടൂർ ആദിവാസി സെറ്റിൽമെൻറിനുള്ളിൽ ജനവാസമുള്ളയിടങ്ങൾക്ക് സമീപമാണ് വനപാലകർ പിടികൂടുന്ന പെരുമ്പാമ്പ് ഉൾെപ്പടെ ജീവികളെ തുറന്നുവിടുന്നത്കാട്ടാക്കട: ഗ്രാമ-നഗരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന പരാതിയിൽ കുരങ്ങ്, പാമ്പ്, കാട്ടുപന്നി, മുള്ളന്‍പന്നി തുടങ്ങിയവയെ വനപാലകര്‍ കെണിെവച്ച് പിടികൂടി അഗസ്ത്യവനത്തിലെ ജനവാസകേന്ദ്രത്തില്‍ തള്ളുന്നു.
വന്യമൃഗശല്യംകൊണ്ട് വീര്‍പ്പുമുട്ടുന്ന അഗസ്ത്യവനത്തിലെ ആദിവാസികള്‍ക്കും കുറ്റിച്ചല്‍ പഞ്ചായത്തിലെ വനത്തോട് ചേര്‍ന്ന പ്രദേശത്തുള്ളവര്‍ക്കും വനംവകുപ്പിെൻറ ഇൗ നടപടി ദുരിതമാകുന്നു.തലസ്ഥാനജില്ലയിലെ വിവിധ ഇടങ്ങളിൽനിന്ന് പിടികൂടുന്ന ജീവികളെ കാട്ടിലെവിടെയെങ്കിലും എത്തിച്ച് തുറന്നുവിടാറുണ്ട്.
എന്നാൽ, സമീപകാലത്തായി കോട്ടൂർ ആദിവാസി സെറ്റിൽമെൻറിനുള്ളിൽ ജനവാസമുള്ളയിടങ്ങൾക്ക് സമീപമാണ് വനപാലകർ പിടികൂടുന്ന പെരുമ്പാമ്പ് ഉൾെപ്പടെ ജീവികളെ തുറന്നുവിടുന്നത്. മഞ്ചായത്തോട്, തള്ളകാവ്, മാങ്കോട്, വാലിപ്പാറ സെറ്റില്‍മെൻറുകളിൽ താമസിക്കുന്നവർ ഈ ജീവികൾ പെരുകുന്നതുമൂലം ഏറെ ദുരിതത്തിലാണ്.
വീടുകളിലേക്ക് കൂറ്റൻ പാമ്പുകളടക്കം എത്തുന്ന സ്ഥിതിയാണ്. വനപാലകർ ഉപേക്ഷിക്കുന്ന കുരങ്ങന്മാർ, പന്നികൾ എന്നിവയും വീടികളിലേക്കെത്തുന്നു. പ്രദേശത്തെ കൃഷികളും ഇവ നശിപ്പിക്കുന്നുണ്ട്. രാപകൽ ഭേദമന്യേ ഇവയെ ഭയന്നാണ് കുട്ടികളടക്കം കഴിയുന്നത്. നാട്ടിൽ പിടികൂടിയ മൃഗങ്ങളെ വാഹനത്തിൽ കാട്ടിൽ തുറന്നുവിട്ട് തിരികെവരുമ്പോൾ വനവാസികൾ വാഹനം തടഞ്ഞിരുന്നു. എന്നാൽ, വനപാലകര്‍ വാഹനം തടഞ്ഞ ആദിവാസികളെ ഭീഷണിപ്പെടുത്തിയശേഷം വാഹനവുമായി കടക്കുകയായിരുന്നു.
വന്യമൃഗങ്ങളെ കോവിഡ് കാലത്ത് ആദിവാസി ഊരുകളില്‍ കൊണ്ടുവിട്ട് ദുരിതം വിതയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ ശനിയാഴ്ച കോട്ടൂർ ഡിവിഷൻ സെഷൻ ഓഫിസിൽ സമരം നടത്തി.സമരം കുറ്റിച്ചൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കോട്ടൂർ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മുൻ അംഗം കോട്ടൂർ സുരേഷ് മിത്ര അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.