വിടവാങ്ങിയത് രാജൻ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ; ജയറാം പടിക്കലിനെ ജയിലിലടച്ചത് ഡി.ജി.പി രാജ് ഗോപാല്‍ നാരായൺ ആയിരുന്നു
text_fieldsതിരുവനന്തപുരം: സ്വന്തം കീഴുദ്യോഗസ്ഥരായിരുന്ന കൊലപാതകികളെ അറസ്റ്റ് ചെയ്യേണ്ടി വരുക, അവർക്ക് വിചാരണകോടതിയിൽനിന്ന് ശിക്ഷ വാങ്ങിക്കൊടുക്കുക, ഒടുവിൽ മേൽക്കോടതി പ്രതികളെ വെറുതെ വിടുമ്പോൾ അവരോടൊപ്പം വീണ്ടും ജോലി ചെയ്യേണ്ടിവരുക. രാജൻ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന മുൻ ഡി.ജി.പി രാജ് ഗോപാല്‍ നാരായൺ വിടവാങ്ങുമ്പോൾ കേരള പൊലീസിലെ സംഭവബഹുലമായ ഒരു കാലഘട്ടത്തിലെ ഒരേടാണ് അടർന്ന് മാറുന്നത്. കേരള പൊലീസിലെ സത്യസന്ധതയുടെയും നിശ്ചയദാർഢ്യത്തിെൻയും പ്രതിരൂപമായിരുന്നു ഡി.ജി.പി രാജ് ഗോപാല്‍ നാരായൺ. കരുണാകരെൻറ രാജിയിലേക്ക് നയിച്ച രാജൻകേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ.
പ്രതികൾ ആയിരുന്ന ഡി.ഐ.ജി ജയറാം പടിക്കലിനെയും മധുസൂദനനെയും മുരളീ കൃഷ്ണദാസ്, കെ.ജി. ലക്ഷ്മണ, സി.ഐ പുലിക്കോടൻ നാരായണനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച ധീരനായ പൊലീസ് ഉദ്യോഗസ്ഥൻ. പൊലീസ് ഉദ്യോഗസ്ഥർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ അന്വേഷണം സത്യസന്ധമാവില്ലെന്ന മുൻധാരണകൾ പൊളിച്ചെഴുതിയ വ്യക്തിയായിരുന്നു അദ്ദേഹം. സ്വന്തം സുഹൃത്തുക്കളും സഹപ്രവർത്തകരും അടങ്ങുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ രാജ് ഗോപാല്‍ നാരായൺ അറസ്റ്റ് ചെയ്തപ്പോൾ സേനയിൽനിന്നുതന്നെ എതിർപ്പ് ഉയർന്നു. ജയറാം പടിക്കൽ കിടന്ന ജയിൽമുറി ഇന്നും കോഴിക്കോട് സബ് ജയിലിലുണ്ട്. ആ മുറിയിൽ പിന്നെ മറ്റൊരു തടവുകാരനും കിടന്നിട്ടില്ല. ജയിൽപുള്ളിയായിരുന്ന ജയറാം പടിക്കൽ പിന്നീട് ജയിൽ ഡി.ജി.പിയായത് മറ്റൊരു ചരിത്രം
ജയറാം പടിക്കൽ അടക്കം എല്ലാ പ്രതികൾക്കും വിചാരണകോടതിയിൽനിന്ന് ശിക്ഷ വാങ്ങി നൽകാൻ രാജ് ഗോപാല്‍ നാരായണന് കഴിഞ്ഞു. പേക്ഷ ജയറാം പടിക്കൽ സുപ്രീംകോടതിയെ സമീപിച്ച് അപ്പീൽ തമിഴ്നാട് ഹൈകോടതിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട രാജെൻറ മൃതദേഹം കണ്ടെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല എന്ന സാങ്കേതികകാരണം ചൂണ്ടിക്കാട്ടി മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു.
പാലക്കാട് ചന്ദ്രൻ കേസിൽ കൊല്ലപ്പെട്ടു എന്ന് കരുതിയ ചന്ദ്രൻ വർഷങ്ങൾക്ക് ശേഷം തിരിച്ചുവന്ന സംഭവം പ്രതികളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടിപ്പോൾ കോടതി രാജനും ഇതു പോലെ ഒരിക്കൽ തിരിച്ച് വരില്ലേ എന്ന് സന്ദേഹിച്ചു.
ആ പഴുത് അടക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന അദ്ദേഹത്തിന് കഴിഞ്ഞില്ല. 1988ലെ നായനാർ സർക്കാർ രാജ് ഗോപാല്‍ നാരായണനെ ഡി.ജി.പിയാക്കി. എന്നാൽ 1991 ൽ അധികാരത്തിൽ വന്ന കരുണാകരൻ രാജ്ഭവനിലെ സത്യപ്രതിജ്ഞക്ക് ശേഷം ആദ്യം ഒപ്പുവെച്ചത് ഡി.ജി.പി സ്ഥാനത്തുനിന്ന് രാജ് ഗോപാലിനെ മാറ്റുന്ന ഫയലിൽ ആണ്. എവി വെങ്കിടാചലത്തിന് പിന്നാലെ ജയറാം പടിക്കലിനെത്തന്നെ കരുണാകരൻ ഡി.ജി.പിയാക്കി.
വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് ഇന്നലെ വൈകീട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മൃതദേഹം ഞായറാഴ്ച രാവിലെയോടെ കവടിയാർ ഇൻകംടാക്സ് ഓഫിസിനടത്തുള്ള അദ്ദേഹത്തിെൻറ വസതിയായ അശ്വതിയിലേക്ക് കൊണ്ടുവരും. തുടർന്ന് ഒരുമണിക്ക് പുത്തന്‍കോട്ട ശ്മശാനത്തില്‍ സംസ്കാരചടങ്ങുകൾ നടക്കും. ഭാര്യ: പരേതയായ തങ്ക് രാജ് ഗോപാൽ: മക്കൾ: ഡോ. ഗോപിനാഥ് നാരായൺ (യു.കെ), ഡോ. സുചരിത (യു.കെ), രാജീവ് നാരായൺ (യു.കെ) മരുക്കൾ: ഡോ. ആശ രാമകൃഷ്ണൻ, സുചേത. രാജ് ഗോപാല്‍ നാരായണിെൻറ നിര്യാണത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.