Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅയിരൂരിൽ നാല് കടകൾ...

അയിരൂരിൽ നാല് കടകൾ കത്തി; ആറ് ലക്ഷത്തിന്റെ നഷ്ടം

text_fields
bookmark_border
അയിരൂരിൽ നാല് കടകൾ കത്തി; ആറ് ലക്ഷത്തിന്റെ നഷ്ടം
cancel

വ​ർ​ക്ക​ല: അ​യി​രൂ​രി​ൽ നാ​ല്​ ക​ട​ക​ൾ തീ​പി​ടി​ച്ചു​ന​ശി​ച്ചു. ആ​റ​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ക​ത്തി​ന​ശി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് പ​ട്ടം​തേ​രി ജ​ങ്​​ഷ​നി​ലെ നാ​ല് ക​ട​മു​റി​ക​ൾ​ക്ക് തീ​പി​ടി​ച്ച​ത്. ക​ട​ക​ളു​ടെ പു​റ​കി​ൽ ഷീ​റ്റ് മേ​ഞ്ഞ ചാ​യ്‌​പും ക​ത്തി​പ്പോ​യി. അ​യി​രൂ​ർ ക​ട​യി​ൽ വീ​ട്ടി​ൽ സൈ​നു​ലാ​ബ്​​ദീ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ ര​ണ്ട് മു​റി​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്റ്റേ​ഷ​ന​റി ക​ട, അ​യി​രൂ​ർ ക​ള​ത്ത​ട​ത്തി​ൽ ഫ​സി​ലി​ന്റെ ആ​ക്രി​ക്ക​ട എ​ന്നി​വ​യാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.

ക​ട​യു​ടെ മു​ന്നി​ലി​രു​ന്ന വി​ക്ട​ർ എ​ന്ന​യാ​ളു​ടെ സ്കൂ​ട്ട​റും ക​ത്തി​ന​ശി​ച്ചു. തീ ​പ​ട​ർ​ന്നു പി​ടി​ക്കു​മ്പോ​ൾ വി​ക്ട​ർ ക​ട​യ്ക്കു​ള്ളി​ലാ​യി​രു​ന്നു. ഇ​യാ​ൾ ക​ട​യ്ക്കു​ള്ളി​ൽ നി​ന്ന്​ ഷീ​റ്റ് ഇ​ള​ക്കി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ക​ട​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ര​മാ​ണം, എ.​ടി.​എം കാ​ർ​ഡ്, മൊ​ബൈ​ൽ ഫോ​ൺ, ഇ​രു​പ​തി​നാ​യി​രം രൂ​പ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു.

സ്റ്റേ​ഷ​ന​റി ക​ട​യി​ൽ മാ​ത്രം ഉ​ദ്ദേ​ശം അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. ആ​ക്രി​ക്ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പേ​പ്പ​ർ, ആ​ക്രി സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​വി​ട ഉ​ദ്ദേ​ശം ഒ​ന്ന​ര ല​ക്ഷ​ത്തി​ന്റെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഭാ​ഗ്യ​വ​ശാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല.

വ​ർ​ക്ക​ല, പ​ര​വൂ​ർ അ​ഗ്​​നി​ര​ക്ഷാ​സേ​ന യൂ​നി​റ്റു​ക​ൾ മൂ​ന്ന​ര മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

അ​സ്റ്റി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ അ​നി​ൽ​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്​​ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ സ​ജി​കു​മാ​ർ, മു​കു​ന്ദ​ൻ, ഗ്ലാ​ഡ്സ​ൺ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ രം​ലാ​ൽ, പ്ര​ണ​വ്, വി​നീ​ഷ്​​കു​മാ​ർ സു​ഭാ​ഷ്, ഷൈ​ൻ, ജ്യോ​തി​ഷ്കു​മാ​ർ, ഷാ​ജി, അ​നൂ​പ്, ഗി​രീ​ഷ് കു​മാ​ർ, അ​ജി എ​ന്നി​വ​രാ​ണ് ഫ​യ​ർ യൂ​നി​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum Fire
News Summary - Four shops burnt in Ayrur; 6 lakh loss
Next Story