ടോൾ പ്ലാസയില്‍ പരിസരവാസികൾക്ക് സൗജന്യപാസ്
text_fieldsഅമ്പലത്തറ: കഴക്കൂട്ടം- കാരോട് ബൈപാസ് റോഡില്‍ തിരുവല്ലത്ത് ടോള്‍ പിരിവിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെ, അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യ ടോള്‍ പാസ് നല്‍കുമെന്ന പ്രഖ്യാപനവുമായി ടോള്‍ പിരിവിെൻറ കരാര്‍ എടുത്തിരിക്കുന്ന എജന്‍സി. വാഹനത്തിെൻറ ആര്.സി ബുക്ക്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ്, റേഷന്‍കാര്‍ഡ് എന്നിവയുടെ കോപ്പികള്‍ ടോൾ പ്ലാസയില്‍ ഹാജരാക്കിയാല്‍ സൗജന്യപാസ് അനുവദിക്കാമെന്നാണ് ടോള്‍ പിരിവിെൻറ കരാര്‍ എറ്റെടുത്തിരിക്കുന്ന ഉത്തരേന്ത്യന്‍ ഏജന്‍സി നല്‍കിയിരിക്കുന്ന അറിയിപ്പ്. പ്രതിഷേധം അവസാനിച്ച് ടോള്‍ പിരിവ് ആരംഭിക്കുമ്പോഴാണ് സൗജന്യപാസ് നല്‍കുക.
ഇതിെൻറ ഭാഗമായി ഇൗ വിവരങ്ങള്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ടോളിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതിെൻറ ഭാഗമായി അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന പലരും രേഖകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍, ടോള്‍ പിരിവിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നത് കാരണം ഇതുവരെ ആര്‍ക്കും സൗജന്യപാസുകള്‍ നല്‍കിയിട്ടില്ല.
20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യപാസ് നല്‍കണമെന്നാണ് പ്രതിഷേധിക്കുന്ന സംഘടനകളില്‍ ചില സംഘടനകളുടെ ശക്തമായ ആവശ്യം. കഴക്കൂട്ടം മുതല്‍ കാരോട് വരെയുള്ള 45 കിലോമീറ്റര്‍ റോഡില്‍ തിരുവല്ലത്താണ് ടോള്‍ പ്ലാസ ഉയര്‍ന്നിരിക്കുന്നത്.12 കോടി രൂപ മുടക്കിയാണ് ടോൾ പ്ലാസ നിര്‍മിച്ചിരിക്കുന്നത്. ഫാസ്റ്റ് ടാഗ് സംവിധാനത്തിലൂടെയാണ് വാഹനങ്ങളില്‍നിന്ന് ടോള്‍പിരിവ് നടത്തുക. ഓട്ടോ, സ്കൂട്ടര്‍ എന്നിവയെ ടോളില്‍ നിന്നൊഴിവാക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.