ചരിത്രത്തിെൻറ അടയാളപ്പെടുത്തലായി ഗാന്ധി ഫോട്ടോ പ്രദർശനം
text_fieldsതിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് തൈക്കാട് ഗവ.കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ സംഘടിപ്പിച്ച ഗാന്ധി ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പ്രദർശനം.
ഗാന്ധിപീസ് ഫൗണ്ടേഷനും ഗാന്ധി ദർശൻ സമിതിയും സംയുക്തമായി 'ഗാന്ധി സ്മൃതി' പരിപാടിയുടെ ഭാഗമായി നടത്തിയ പ്രദർശനം കോളേജ് പ്രിൻസിപ്പൽ ഡോ.കെ.രാജേശ്വരി ഉദ്ഘാടനം ചെയ്തു.ഗാന്ധിസ്മൃതി സെമിനാർ ഗാന്ധിയൻ ചിന്തകനായ ഡോ.പി.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.
'ഗാന്ധിജിയും അടിസ്ഥാന വിദ്യാഭ്യാസവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കേരള സർവകലാശാലാ ഗാന്ധിയൻ പഠന കേന്ദ്രം മുൻ കോഓർഡിനേറ്റർ ജെ.എം.റഹിം പ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ.കെ.രാജേശ്വരി അധ്യക്ഷത വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ ഭാരവാഹികളായ വി.സുകുമാരൻ ,ഡോ.പി.പ്രതാപൻ, പ്രോഗ്രാം കൺവീനർമാരായ കൃഷ്ണ.എം.എസ്, അഖിൽ മോഹൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.