കസ്റ്റമേഴ്സിന് തിരിച്ചറിയാൻ കണ്ണെഴുതും; കാലിൽ കല്ലുമാല
text_fieldsവെള്ളറട: അതിര്‍ത്തി മലയോരഗ്രാമങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ വിപണനം നടത്തുന്ന വന്‍ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. കുറ്റിയാണിക്കാട് കണ്ണക്കരയില് കൈലി എന്ന കിരണ്‍ (23), പൂഴനാട് ബിപിന്‍ വിഹാറില്‍ ബിപിന്‍ മോഹന്‍ (21), ചെമ്പൂര് ജോബി ഭവനില്‍ ജോബി (30) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇവരില്‍നിന്ന് ഒന്നരകിലോയോളം കഞ്ചാവും വിദേശ മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു. വിദ്യാർഥികള്‍ക്കുള്‍പ്പെടെ മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന നിരവധി സംഘങ്ങള്‍ അതിര്‍ത്തി മലയോരഗ്രാമങ്ങളില്‍ വ്യാപകമാണ്. വിതരണക്കാര്‍ക്ക് ഉപഭോക്താക്കളെ തിരിച്ചറിയാന്‍ ഓരോ സംഘത്തിനും അടയാളങ്ങള്‍വരെ വ്യത്യസ്തമാണ്.
കാലില്‍ കെട്ടിയ കല്ലുമാല, ചെവിക്ക് പിറകിലെ ടാറ്റു, സ്കോര്‍പ്പിയോണ്‍ ടാറ്റു, വിവിധ പച്ചകുത്തല്‍ തുടങ്ങി വാഹനങ്ങളിലെ അടയാളങ്ങള്‍ തുടങ്ങി നിരവധിയാണ്. കൂടാത്തതിന് പാസ്വേഡുകളുമുണ്ട്. കരി കൊണ്ടും ലിപ്സ്റ്റിക് കൊണ്ടുള്ള കണ്ണെഴുത്തുകളും വരെ അടയാളങ്ങളാക്കിയ സംഘങ്ങളുണ്ട്. വാട്സ്ആപ് ഗ്രൂപ്പുകളും ഇവര്‍ മാര്‍ക്കറ്റിങ്ങിനായി ഉപയോഗിക്കുന്നുണ്ട്. ഷാഡോ പൊലീസും ആര്യന്‍കോട് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.