‘മാലിന്യമുക്ത കേരളം’: പാളയം മാർക്കറ്റിൽ തൊഴിലാളികൾക്കൊപ്പം ചേർന്ന് മന്ത്രി രാജേഷ്
text_fieldsതിരുവനന്തപുരം: നാടിനെ വൃത്തിയാക്കാനുള്ള പ്രവർത്തനത്തിൽ കക്ഷി, മുന്നണി വ്യത്യാസമില്ലെന്ന് മന്ത്രി എം.ബി രാജേഷ്. മാലിന്യമുക്ത കേരളം കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം പാളയം മാർക്കറ്റിൽ ശുചീകരണപരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി അവർക്കൊപ്പം അൽപസമയം ചെലവഴിക്കുകയും ചെയ്തു.
മാലിന്യമുക്ത കേരളത്തിന് വേണ്ടി ആയിരക്കണക്കിന് തൊഴിലാളികളാണ് ഞായറാഴ്ച കേരളമാകെ അണിനിരന്നത്. 1500 കേന്ദ്രങ്ങളിൽ സി.ഐ.ടി.യു തൊഴിലാളികൾ ശുചീകരണത്തിന് ഇറങ്ങിയതായും അവരെ അഭിനന്ദിക്കുന്നതായും മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു. എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു തുടങ്ങിയ എല്ലാ തൊഴിലാളി സംഘടനകളും ഉടൻ രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.