324 ഗ്രാം സ്വര്‍ണവും 25.19 ലക്ഷത്തിന്റെ സിഗരറ്റും പിടികൂടി
text_fields
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാവിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ദുബൈയില്‍നിന്ന് ഐ.എക്സ്-542-ാം നമ്പര്‍ വിമാനത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് 324.140 ഗ്രാം സ്വര്‍ണം പിടികൂടി. പൊതു വിപണിയില്‍ 20.90 ലക്ഷം രൂപ വില വരും. ചെറുകഷണങ്ങളാക്കിയ സ്വര്‍ണം വിവിധ തരത്തിലുള്ള അടുക്കള സാമഗ്രികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഷാര്ജയില്നിന്നുമെത്തിയ രണ്ടു യാത്രക്കാരില്‍നിന്നാണ് ഗോള്‍ഡ് േഫ്ലക്ക് സിഗരറ്റിന്റെ 17,830 സ്റ്റിക്കുകള്‍ പിടികൂടിയത്. പൊതുവിപണിയില്‍ ഇതിന് 3.03 ലക്ഷം രൂപ വില വരും. ഇതിനു പുറമേ മൂന്നു ദിവസങ്ങളിലായി ദുബൈയില്‍നിന്നും ഷാര്ജയില്നിന്നുമെത്തിയ യാത്രക്കാരില്‍നിന്ന് 1,30,400 സിഗരറ്റിന്റെ സ്റ്റിക്കുകള്‍ പിടികൂടിയിരുന്നു. ഇതിന് പൊതുവിപണിയില്‍ 22.16 ലക്ഷം രൂപ വില വരും. ആകെ 25.19 ലക്ഷം രൂപയുടെ സിഗരറ്റുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.