തിരുവനന്തപുരം വിമാനത്താവളത്തില്‍ 26 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
text_fieldsശംഖുംമുഖം: വിദേശത്ത് നിന്ന് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 26 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് വിഭാഗം പിടികൂടി.സ്വര്‍ണക്കടത്തിന് ശ്രമിച്ച് തമിഴ്നാട് ഗുഡല്ലൂര്‍ സ്വദേശി മുഹമ്മദ് നാസര്‍ കസ്റ്റംസ് പിടിയിലായി.
വെള്ളിയാഴ്ച പുലര്‍ച്ച നാലിന് ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍അറേബ്യയുടെ ജി 9449 നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാള്‍ ജ്യൂസറിെൻറ ജാറിനുള്ളില്‍ 525ഗ്രാം തൂക്കം വരുന്ന സ്വര്‍ണം ഗോള്‍ഡ് ഷീറ്റ് രൂപത്തിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്. എമിഗ്രേഷൻ പരിശോധന കഴിഞ്ഞ് കസ്റ്റംസിെൻറ മെറ്റല്‍ ഡിക്ടര്‍ ഡോറിലൂടെ പുറത്തേക്ക് കടന്ന ഇയാളുടെ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇയാളെ കൂടുതലായി നീരിക്ഷിക്കാന്‍ തുടങ്ങി.
ഇയാള്‍ കണ്‍വേയര്‍ ബെല്‍റ്റില്‍ നിന്നും ലഗേജുകള്‍ എടുത്ത് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കസ്റ്റംസ് ഇയാളെ മടക്കിവിളിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തിയെങ്കിലും തുടക്കത്തില്‍ സ്വര്‍ണം കെണ്ടത്താനായില്ല. തുടര്‍ന്ന് ലഗേജുകള്‍ പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ ജ്യൂസര്‍ കണ്ടതോടെ കസ്റ്റംസിന് സംശയം ബലപ്പെട്ടു. ജ്യൂസറിെൻറ ജാര് പൊളിച്ചപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടത്തിയത്.
എയര്‍കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ എന്‍. പ്രദീപിെൻറ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ആര്. ബൈജു, യു. പുഷ്പ, സുധീര്‍, രാജീവ്, ഇന്‍സ്പെക്ടര്‍മാരായ വിശാഖ്, ഷിബു, രാംകുമാര്‍, ബാല്‍മുകുന്ദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.കോടികളുടെ സ്വര്‍ണം പിടികൂടുമ്പോഴും വിദേശത്ത് നിന്നും സ്വര്‍ണമൊഴുക്ക് നിര്‍ബാധം തുടരുന്നത് കേന്ദ്ര ഏജന്‍സികളെയും ഞെട്ടിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.