തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വര്‍ണം പിടികൂടി
text_fieldsശംഖുംമുഖം: മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 700 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. സ്വര്‍ണക്കടത്തിന് ശ്രമിച്ച കാസര്‍കോട് സ്വദേശി നിസാറുദീനെ എയര്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച രാവിലെ ദുൈബയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാള്‍ സ്വര്‍ണം കെമിക്കല്‍ രൂപത്തിലാക്കി മൂന്ന് കാപ്സൂള്‍ മാതൃകയില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
എമിേഗ്രഷന്‍ പരിശോധകള്‍ കഴിഞ്ഞ് പുറത്തുകടക്കുന്നതിനുമുമ്പ് കസ്റ്റംസിെൻറ മെറ്റല്‍ ഡിറ്റക്ടര്‍ വാതിലില്‍ ഇയാളെ പരിശോധിച്ചെങ്കിലും സ്വര്‍ണം കെണ്ടത്തിയിരുന്നില്ല. എന്നാല്‍, മറ്റ് ജില്ലക്കാര്‍ വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുമ്പോള്‍ കസ്റ്റംസ് ഇവരെ കൂടുതല്‍ നീരിക്ഷണങ്ങള്‍ക്ക് വിധേയമാക്കാറുണ്ട്.
അത്തരത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ ഇയാളുടെ നടത്തത്തില്‍ പന്തികേട് തോന്നിയ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ തിരികെ വിളിച്ച് കൂടുതല്‍ ചോദ്യം ചെയ്തെങ്കിലും തെൻറ പക്കല്‍ സ്വര്ണമിെല്ലന്ന നിലപാടില്‍ ഇവര്‍ ഉറച്ചുനിന്നു. സ്വര്‍ണത്തിനു പുറമെ ആപ്പിള്‍ ഐ ഫോണുകളും എയര്‍കസ്റ്റംസ് കെണ്ടടുത്തു.
സ്വര്‍ണത്തിനും ഫോണിനും കൂടി 30 ലക്ഷത്തിലധികം രൂപ വിലവരും. എയര്‍കസ്റ്റംസ് അസിസ്റ്റൻറ് കമീഷണര്‍ എസ്.ബി. അനിലിെൻറ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ആര്. ബൈജു, പി. രാമചന്ദ്രന്, സുധീര്‍, രാജീവ്, യു. പുഷ്പ, ഇന്‍സ്പെക്ടര്‍മാരായ ഷിബു വിന്‍സെൻറ്, വിശാഖ്, ബാല്‍ മുകുന്ദ് എന്നിവരാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.