വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്: പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു
text_fieldsപോത്തൻകോട് (തിരുവനന്തപുരം): ദേശീയപാതയിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ആക്രമിക്കപ്പെട്ട വ്യാപാരിയെക്കൂടാതെ ഡ്രൈവർ ആര്യൻ, ബന്ധുവായ ലക്ഷ്മണ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ രേഖാചിത്രം തയാറാക്കിയത്.
ചിത്രത്തിൽ കാണുന്നവരുമായി രൂപ സാദൃശ്യമുള്ളവരെ കണ്ടാൽ ജില്ല പൊലീസ് മേധാവിയെയോ ആറ്റിങ്ങൽ ഡിവൈ.എസ്.പി, മംഗലപുരം എസ്.എച്ച്.ഒ എന്നിവരെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. ഫോൺ: 9497996985 , 9497990019. അതിനിടെ തക്കലെവച്ച് സ്വർണവ്യാപാരി സമ്പത്തിനെ ആക്രമിച്ച് 75 ലക്ഷം തട്ടിയ കേസിലെ മുഖ്യ ആസൂത്രകനായ മുൻ ഡ്രൈവർ ഗോപനെ കൂടാതെ മറ്റ് നാല് പേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.