വിമാനത്താവളത്തില്‍ 51.58 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
text_fieldsവലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ രണ്ട് വ്യത്യസ്ഥ കേസുകളിലായി 727.34 ഗ്രാം സ്വര്‍ണം പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് പൊതുപിപണിയില് 51.58 ലക്ഷം രൂപ വിലമതിക്കും.
വ്യാഴാഴ്ച ഷാര്‍ജയില്‍നിന്ന് എത്തിയ 6-ഇ 1426 നമ്പര്‍ വിമാനത്തിൽ സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയില്‍ 401 ഗ്രാം സ്വര്‍ണമാല കണ്ടെത്തി. ഇതിന് 28.15 ലക്ഷം രൂപ വില കണക്കാക്കുന്നു. ഉടമയെ കണ്ടെത്താനായില്ല. കസ്റ്റംസ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ശനിയാഴ്ച ദുബായില്‍നിന്ന് എത്തിയ ഇ.കെ-522ാം നമ്പര്‍ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനില്‍നിന്ന് 326.34 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
അധികൃതര്‍ നടത്തിയ ശരീരപരിശോധനയില്‍ പൗഡര്‍ രൂപത്തിലുള്ള സ്വര്‍ണം രാസവസ്തുക്കള്‍ ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി മൂന്ന് ക്യാപ്സൂളുകളില് നിറച്ച തരത്തിലാണ് ശരീരത്തില്‍ ഒളിപ്പിച്ചിരുന്നത്. രാസവസ്തുക്കളില്‍നിന്ന് വേര്‍തിരിച്ച് അധികൃതര്‍ ബാര്‍ രൂപത്തിലാക്കിയപ്പോള്‍ 24 കാരറ്റിന്റെ 326.24 ഗ്രാം തനിത്തങ്കം ലഭിച്ചു. ഇതിന് 23.43 ലക്ഷം രൂപ വില കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.