കുട്ടികളുടെ മൊബൈൽ ഉപയോഗം നിരീക്ഷിക്കാൻ ഗൂഗ്ൾ സംവിധാനം
text_fieldsവിഴിഞ്ഞം: കഴിഞ്ഞദിവസം വെങ്ങാനൂരിൽ യൂട്യൂബ് വിഡിയോ അനുകരിക്കാൻ ശ്രമിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർഥി തീപ്പൊള്ളലേറ്റ് മരിച്ചതിനെ തുടർന്ന് വിഷയത്തിൽ ചർച്ചകൾ ചൂടുപിടിക്കുന്നു.
യുവതലമുറക്ക് യൂട്യൂബിൽ സാഹസിക വിഡിയോകൾ കാണുന്നതിന് ഏെറ താൽപര്യമുണ്ടെന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. മുതിർന്നവർ നടത്തുന്ന പരീക്ഷണങ്ങൾ കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്നതോടെയാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഇതിന് തടയിടാൻ ഗൂഗിളിെൻറ തന്നെ ഫാമിലി ലിങ്ക് ആപ്ലിക്കേഷൻ ഗൂഗ്ൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.
കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് സഹായകമാകുന്ന ആപ്ലിക്കേഷൻ ആണ് ഗൂഗ്ൾ ഫാമിലി ലിങ്ക്. ദിവസം എത്ര സമയം മൊബൈൽ ഉപയോഗിക്കുന്നുണ്ട്, എവിടെയാണ് ഉള്ളത് എന്നുള്ള വിവരങ്ങളും ഏതൊക്കെ മൊബൈൽ ആപ്ലിക്കേഷനുകൾ മാത്രം പ്രവർത്തിപ്പിക്കാൻ സാധിക്കണം, ഓരോ ദിവസം എത്രനേരം മാത്രം മൊബൈൽ ഉപയോഗിക്കാൻ കഴിയണം, യൂട്യൂബിൽ ഏത് തരത്തിലുള്ള വിഡിയോകൾ മാത്രം കാണാൻ സാധിക്കണം, രാത്രിയിൽ എത്ര സമയം കഴിയുമ്പോൾ മൊബൈൽ ഉപയോഗം തടയണം എന്നുള്ളത് ഉൾെപ്പടെ ലോകത്തിെൻറ ഏതുകോണിൽ ഇരുന്നും നിയന്ത്രിക്കാനും നിരീക്ഷിക്കാനും സാധിക്കും. ഓൺലൈൻ പഠന സംവിധാനം വന്നതോടെ കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കായി രക്ഷിതാക്കൾ മൊബൈൽ ഫോണുകൾ വാങ്ങി നൽകേണ്ടിവന്നു.
എന്നാൽ, ജോലിത്തിരക്കുകൾ കാരണം പലപ്പോഴും മൊബൈൽ ഉപയോഗം നിരീക്ഷിക്കാൻ സാധിക്കാറിെല്ലന്നാണ് രക്ഷിതാക്കൾ പറയുന്നത്. നല്ല ഉള്ളടക്കത്തിലേക്ക് അവരെ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗ്ൾ ഈ ആപ്ലിക്കേഷൻ ആവിഷ്കരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.