Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാധ്യമവിലക്കിലൂടെ...

മാധ്യമവിലക്കിലൂടെ ഭരണകൂടം ലക്ഷ്യംവെക്കുന്നത് അടിയന്തരാവസ്ഥ -വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി

text_fields
bookmark_border
മാധ്യമവിലക്കിലൂടെ ഭരണകൂടം ലക്ഷ്യംവെക്കുന്നത് അടിയന്തരാവസ്ഥ -വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി
cancel
camera_alt

മാ​ധ്യ​മ​ങ്ങ​ളു​ടെ നാ​വ​രി​യു​ന്ന സം​ഘ് ഭ​ര​ണ ഭീ​ക​ര​ത​ക്കെ​തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി തി​രു​വ​ന​ന്ത​പു​രം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ. ഷ​ഫീ​ഖ്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​മി​താ​ധി​കാ​ര പ്ര​യോ​ഗ​ത്തി​ലൂ​ടെ രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണ് ആ​ർ.​എ​സ്.​എ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഫാ​ഷി​സ്റ്റ് സ​ർ​ക്കാ​ർ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ മീ​ഡി​യ​വ​ൺ വി​ല​ക്കി​നെ​തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യി​ലൂ​ടെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളെ​പോ​ലും ഇ​ല്ലാ​താ​ക്കാ​നാ​ണ് ആ​ർ.​എ​സ്.​എ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഷെ​ഫീ​ക് പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​ക്ക്​ മു​മ്പും അ​ടി​യ​ന്ത​രാ​വ​സ്ഥ​കാ​ല​ത്തും രാ​ജ്യ​ത്ത് രൂ​പ​പ്പെ​ട്ട ഭീ​ക​ര​ത​യാ​ണ് ഇ​പ്പോ​ൾ മീ​ഡി​യ​വ​ൺ നി​രോ​ധ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ല​മെൻറ് അം​ഗ​ങ്ങ​ളും വി​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക നേ​താ​ക്ക​ളും ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​കാ​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ട് ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

രാ​ജ്യ​ത്തെ നീ​തി​പീ​ഠ​ങ്ങ​ളാ​യി ജ​നം മ​ന​സ്സി​ലാ​ക്കു​ന്ന കോ​ട​തി​ക​ൾ​പോ​ലും ഭ​ര​ണ​കൂ​ട​ത്തി​ന്റെ നി​ഗൂ​ഢ​മാ​യ ഇ​ട​പെ​ട​ലു​ക​ളെ ശ​രി​വെ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. മാ​ധ്യ​മ​സ്ഥാ​പ​ന​ത്തോ​ട് ഭ​ര​ണ​കൂ​ട​ത്തി​നു​ള്ള പ്ര​തി​കാ​ര താ​ൽ​പ​ര്യ​ങ്ങ​ളെ ഏ​റ്റു​പി​ടി​ക്കാ​നാ​ണ് കോ​ട​തി​യും ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​രം മാ​ധ്യ​മ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി.​എം.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി ജോ​ൺ, പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ.​പി. റെ​ജി, മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബീ​മാ​പ​ള്ളി റ​ഷീ​ദ്, കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ പ്ര​തി​നി​ധി ക​ട​യ്ക്ക​ൽ ജു​നൈ​ദ്, പി.​ഡി.​പി ജി​ല്ല സെ​ക്ര​ട്ട​റി ക​ല്ല​റ ന​ളി​നാ​ക്ഷ​ൻ, എ​സ്.​ഡി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ഷ​ബീ​ർ ആ​സാ​ദ്, എ.​ഡി.​എ​ച്ച്.​ആ​ർ.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബൈ​ജു പ​ത്ത​നാ​പു​രം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ എ​ൻ.​എം. അ​ൻ​സാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ജി​ല്ല സെ​ക്ര​ട്ട​റി മെ​ഹ​ബൂ​ബ്ഖാ​ൻ പൂ​വാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare PartyEmergencyGovernmentMedia ban
News Summary - Government aims emergency through media ban -Welfare Party
Next Story