കാര്യവട്ടം ഗവ. കോളജ് എ ഗ്രേഡിന്റെ നിറവിൽ
text_fieldsതിരുവനന്തപുരം: നാഷനൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ന്റെ ഏറ്റവും പുതിയ അവലോകനത്തിൽ കാര്യവട്ടം ഗവ. കോളജിന് എ ഗ്രേഡ്. നിലവിലെ ബി ഗ്രേഡിൽനിന്ന് ബി പ്ലസ്, ബി പ്ലസ് പ്ലസ് ഗ്രേഡുകൾ മറികടന്ന് രണ്ടാംഘട്ട അവലോകനത്തിൽതന്നെ എ ഗ്രേഡ് നേടിയത് തികച്ചും അഭിമാനാർഹമാണ്.
സയൻസ് വിഷയങ്ങളിൽ ഏഴ് ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് ഇവിടെ നിലവിലുള്ളത്. സയൻസിൽ വിവിധ കോമ്പിനേഷനുകളിലുള്ള നൂതന കോഴ്സുകൾ ഈ ഗവ. കോളജിന്റെ മാത്രം സവിശേഷതയാണ്. ഈ മാസം പുറത്തു വന്ന കേരള സംസ്ഥാന റാങ്കിങ്ങിൽ (കെ.ഐ.ആർ.എഫ്) 48ാം സ്ഥാനത്തും ഗവ. കോളജ് വിഭാഗത്തിലും കേരള യൂനിവേഴ്സിറ്റി തലത്തിലും എട്ടാം സ്ഥാനത്തുമാണ് ഈ കലാലയം.
സ്വന്തമായി ഹോസ്റ്റലും ആർട്സ് ഉൾപ്പെടെ കൂടുതൽ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളും അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിരകാല ആവശ്യമാണ്. പ്രതിസന്ധികൾക്കിടയിലും ഈ നേട്ടത്തിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും കോളജ് പ്രിൻസിപ്പൽ പ്രഫ. സന്ധ്യ ജി.എസ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.