ഹോമിയോപ്പതി പ്രോത്സാഹനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം -മന്ത്രി ആന്റണി രാജു
text_fieldsതിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിങ് ഹോമിയോപ്പതി (ഐ.എഫ്.പി.എച്ച്) ആരോഗ്യ സംരക്ഷണത്തിനും ഹോമിയോശാസ്ത്ര വളര്‍ച്ചക്കുമായി മുപ്പതോളം രാജ്യങ്ങളെ കോര്‍ത്തിണക്കി മൂന്നുവര്‍ഷം തുടര്‍ച്ചയായി നടത്തി വരുന്ന സൂം വെബിനാറിന്റെ സഹസ്ര ദിനാഘോഷം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി പ്രോത്സാഹനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. വിജയവസന്ത് എം.പി തമിഴ് സൂം ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേം കുമാര്‍ ഒരുകോടി മരുന്ന് ചെടികള്‍ നടുന്ന പദ്ധതിയായ ‘ഡോക്ടര്‍ ലത്തീഫ് ഗ്രീന്‍ ഇനിഷ്യയേറ്റീവ്’ ഉദ്ഘാടനം ചെയ്തു. 200 ഡോക്ടര്‍മാര്‍ക്ക് തുടര്‍വിദ്യാഭ്യാസം നല്കുന്ന കാന്‍സര്‍ കെയര്‍ പദ്ധതി നിംസ് മാനേജിങ് ഡയറക്ടര്‍ ഫൈസല്‍ ഖാന് നിര്‍വഹിച്ചു. സയന്റിഫിക് സെമിനാര്‍ ഉദ്ഘാടനം നാഷണല്‍ ഹോമിയോപതിക് കമീഷന് ചെയര്മാന് ഡോ. അനിൽ കുരാന നിര്‍വഹിച്ചു.
എം.ആര്. ഗാന്ധി എം.എൽ.എ, ഡോ. നസറത് പസിലിയന്‍, ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍, കൗണ്‍സിലര്‍ രാഖി രവികുമാർ, പി.ആർ.എസ് സി.എം.ഡി ആര്. മുരുകന്, എൻ.സി.എച്ച് സെക്രട്ടറി ഡോ. സഞ്ജയ് ഗുപ്ത, ഹോമിയോപ്പതി മെഡിക്കല്‍ അസസ്മെന്റ് റേറ്റിങ് ബോര്‍ഡ് പ്രസിഡന്റ് കെ.ആര്. ജനാര്ദ്ദനന് നായര്‍ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഡോ. പി.എ. യഹിയ സ്വാഗതവും ട്രഷറര്‍ ഡോ. അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. ഡോ. മുസ്തഫ, ഡോ.പ്രസാദ്, ഡോ. അന്‍സാര്‍, ഡോ. ധനേഷ്, ഡോ. ഷാജി കുടിയത്ത്, കിരണ്‍ ചന്ദ്, ഡോ. അജിനി മാളിയേക്കല്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.