മുസ്‌ലിം വംശഹത്യക്ക് ഭരണകൂടം നിയമത്തെ കരുവാക്കുന്നു -മെഹബൂബ് ഖാൻ പൂവാർ
text_fieldsപൂവാർ: ബാബരി മസ്ജിദിനു ശേഷം രാജ്യത്തെ വിവിധ പള്ളികളെയും ദർഗ്ഗകളെയും പൊളിച്ചു നീക്കാനുള്ള സംഘപരിവാർ തിട്ടൂരം ഇന്ത്യയെ വംശീയമായി ഭിന്നിപ്പിക്കാനുള്ള തന്ത്രമാണെന്ന് വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ.
ഗ്യാൻ വ്യാപി മസ്ജിദ്, ഡൽഹിയിലെ മെഹറോളി അഖുന്ദ്ജി മസ്ജിദ്, ബഹറുൽ ഉലൂം മദ്രസ, ബദറുദ്ധീൻ ഷാ ദർഗ എന്നിവ ഹിന്ദുത്വ ശക്തികൾക്ക് വിട്ടുകൊടുക്കാനുള്ള കോടതികളുടെ തീരുമാനവും അനധികൃത നിർമ്മാണമെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ബുൾഡോസ് ചെയ്ത നടപടിയും നിയമപരമായി ഒരു ജനവിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് സംഘപരിവാർ നടത്തിയത്.
ഇതിനെതിരെ മതേതര ശക്തികളുടെ പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നു വരണമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ സംഘപരിവാറിനെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.