ബിരുദ വിദ്യാർഥി കോളജ് ഹോസ്റ്റലിലെ പടിക്കെട്ടിൽ മരിച്ചനിലയിൽ
text_fieldsമണ്ണന്തല: ബിരുദ വിദ്യാർഥിയെ കോളജ് ഹോസ്റ്റലിലെ പടിക്കെട്ടിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏരൂർ ഭാരതീപുരം തുമ്പോട് വാറൂർ മേലൂട്ട് വീട്ടിൽ റെജി എബ്രഹാമിെൻറ മകൻ ജോഷ്വ എബ്രഹാമാണ് (19) മരിച്ചത്.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് രണ്ടാം വർഷ ബി.കോം വിദ്യാർഥിയാണ്. ബാസ്കറ്റ് ബാൾ സംസ്ഥാന ടീം അംഗമാണ് ജോഷ്വ എബ്രഹാം. ബുധനാഴ്ച രാവിലെ ബാസ്കറ്റ് ബാൾ പരിശീലനം കഴിഞ്ഞ് ഹോസ്റ്റലിൽ എത്തിയ ഇയാൾ കുടിവെള്ളം എടുക്കുന്നതിനായി മുകളിലത്തെ നിലയിലേക്ക് പോയിരുന്നതായി പറയപ്പെടുന്നു.
മാര്‍ ഇവാനിയാസ് കോളജിലെ സെൻറ് തോമസ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു എന്നാണ് പ്രാഥമിക നിഗമനം. വെള്ളമെടുത്ത് മടങ്ങുന്നവഴി പടികളിൽ കാൽ വഴുതി വീണതാകാം അപകടകാരണമെന്നാണ് സൂചന. പടിക്കെട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജോഷ്വയെ ഉടൻ തന്നെ മുറിഞ്ഞപാലത്തെ കോസ്മോപൊളിറ്റൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിശോധനയിൽ കോവിഡ് ബാധിതനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.മൃതദേഹം കോസ്മോപൊളിറ്റൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മണ്ണന്തല െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.