ഹനുമാൻ കുരങ്ങ് നാലാം ദിനവും മരത്തിൽതന്നെ
text_fieldsതിരുവനന്തപുരം: മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് നാലാം ദിനവും മരത്തിൽതന്നെ. താഴേയിറക്കാൻ മൃഗശാല അധികൃതർ പല മാർഗങ്ങളും നോക്കിയെങ്കിലും ഫലമില്ല. ഉയരമുള്ള ആഞ്ഞിലി മരത്തിലാണ് ഇപ്പോൾ. വ്യാഴാഴ്ച രാത്രി മരത്തിന് താഴേവെച്ചിരുന്ന പഴം കഴിക്കാൻ കുരങ്ങൻ കൊണ്ടുപോയി. ആഞ്ഞിലിമരത്തിന്റെ രണ്ടുശിഖരങ്ങളുടെ ഇടയിൽവെച്ച തണ്ണിമത്തന്റെ രണ്ട് കഷണങ്ങളും വെള്ളിയാഴ്ച ഉച്ചയോടെ കുരങ്ങൻ കൊണ്ടുപോയി.
കരിങ്കുരങ്ങന്റെ കൂടിന് മുകളിൽ ഉയരത്തിൽ വെള്ളം പാത്രത്തിൽ വെച്ചിട്ടുണ്ട്. എന്നാൽ, വെള്ളം ഇതുവരെ കുടിച്ചില്ലെന്ന് മൃഗശാല അധികൃതർ പറഞ്ഞു. ആൺ ഹനുമാൻ കുരങ്ങിന്റെ കൂടിനടുത്തെ മരത്തിലാണ് വാസം. കുരങ്ങൻ ആഞ്ഞിലിമരത്തിൽനിന്ന് മറ്റൊരിടത്തേക്കും പോയിട്ടില്ലെന്നും ആനിമൽ കീപ്പർമാർ പറഞ്ഞു. താഴേയെത്തിയാൽ ഇതിനെ കൂട്ടിൽക്കയറ്റാനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.