ഗ്രീൻഫീൽഡ് സ്റ്റേഡിയം നശിക്കുന്നു; മുഖംതിരിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കായികമേഖലക്ക് രാജ്യാന്തരമായി ശ്രദ്ധ നേടിത്തന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയം (സ്പോർട്സ് ഹബ്ബ്) നശിക്കുേമ്പാഴും മുഖംതിരിച്ച് സർക്കാർ. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയായിട്ടുള്ള സ്റ്റേഡിയം കാടുകയറി നശിക്കുന്നതിന് പിന്നാലെ സ്റ്റേഡിയത്തിെൻറ കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങളും നശിക്കുകയാണ്. നടത്തിപ്പുകാരായ ഐ.എൽ ആൻഡ് എഫ്.എസ് വൻകടക്കെണിയിലായതാണ് സ്റ്റേഡിയത്തിെൻറ നാശത്തിന് കാരണം.
ഇവിടെയുള്ള പ്രധാന സ്വിമ്മിങ് പൂളിന് പുറമെ കുട്ടികള്‍ക്കുള്ള മറ്റൊരു സ്വിമ്മിങ് പൂള്, ജിം, സ്ക്വാഷ് ക്വാർട്ട്, ബില്യാർഡ്സ്, ക്രിക്കറ്റ് പരിശീലന കേന്ദ്രം, ശുചിമുറികൾ എന്നിവയെല്ലാം അന്താരാഷ്ട്രനിലവാരത്തിലുള്ള സംവിധാനങ്ങളാണ്. കുംബ്ലെ അക്കാദമി അടക്കം നിരവധി പരിശീലന സ്ഥാപനങ്ങള്‍ ഇവിടെ പ്രവർത്തിച്ചിരുന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയം നിർമിച്ച ഐ.എൽ ആൻഡ് എഫ്.എസ് എന്ന കമ്പനിയാണ് സ്പോർട്സ് ക്ലബും നടത്തിയിരുന്നത്. 350 കോടി ചെലവാക്കിയാണ് കമ്പനി സ്റ്റേഡിയവും അനുബന്ധ നിർമാണവും നടത്തിയത്.
ക്ലബും ഹോട്ടലും കണ്വെൻഷൻ സെൻററുമെല്ലാം നടത്തി 12 വർഷത്തിനുള്ളിൽ കമ്പനി മുടക്കുമുതലും ലാഭവുമെടുക്കണമെന്നായിരുന്നു സര്‍ക്കാറുമായുള്ള ധാരണപത്രം. അങ്ങനെ കമ്പനി ട്രിവാൻഡ്രം ജിംഖാന എന്ന ക്ലബുണ്ടാക്കി. 50,000 മുതൽ മൂന്നു ലക്ഷംവരെ അംഗത്വഫീസ് പിരിച്ച് 500 പേരെ ചേർത്തു. കോവിഡായതോടെ സ്ഥാപനം അടച്ചു. ഇപ്പോള്‍ അടച്ച പണവും തിരികെ കിട്ടുന്നുമില്ല.
ക്ലബ് ഉപയോഗിക്കാൻ അംഗങ്ങള്‍ക്ക് പറ്റുന്നുമില്ല. സ്ഥാപനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് നിരവധി പ്രാവശ്യം ക്ലബ് അംഗങ്ങള്‍ കത്തയച്ചു. എന്നാല്‍, ഒരു നടപടിയുമുണ്ടായില്ലെന്ന് മാത്രം.
ക്ലബ് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കരാർ കമ്പനിക്കാണെന്നാണ് സർക്കാർ നിലപാട്. അതേസമയം കമ്പനി പ്രതിനിധികളോ ജീവനക്കാരോ ഇപ്പോള്‍ കേരളത്തിലില്ലെന്നാണ് വിവരം. ഇങ്ങനെ പോയാൽ കോടികൾ ചെലവഴിക്കുന്ന സ്റ്റേഡിയം തന്നെ നശിച്ചുപോകുകയേയുള്ളൂവെന്ന് കായികപ്രേമികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.