കോർപറേഷനിൽ അപേക്ഷകർക്ക് ഇരുട്ടടി; ഹരിതകർമ സേനയുടെ യൂസർഫീ രസീതോ കാർഡോ നിർബന്ധം
text_fieldsതിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ നൽകുന്ന അപേക്ഷകൾക്കൊപ്പം ഹരിതകർമസേന നൽകുന്ന യൂസർഫീ രസീത് കൂടി നിർബന്ധമാക്കി കോർപറേഷൻ. ഇതുവരെ കെട്ടിടനികുതി രസീതാണ് ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നത്.
ഇനി കെട്ടിടനികുതി രസീതിനൊപ്പം അപേക്ഷയിൽ ഹരിതകർമസേന നൽകുന്ന യൂസഫീ കാർഡ് അല്ലെങ്കിൽ രസീതിന്റെ പകർപ്പ് നൽകണമെന്നാണ് കോർപറേഷൻ ഉത്തരവിലൂടെ അറിയിച്ചിരിക്കുന്നത്.
വ്യാപാരികൾ ലൈസൻസ് പുതുക്കുന്ന സമയത്ത് ഹരിതകർമസേന നൽകുന്ന യൂസർഫീ കാർഡ് അല്ലെങ്കിൽ രസീതിന്റെ പകർപ്പ് നൽകണമെന്നാണ് ഹരിതകർമസേനയുടെ വിന്യാസവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ തദ്ദേശമന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയത്.
അതിന് വിരുദ്ധമായാണ് കോർപറേഷൻ ഇതാദ്യമായി യൂസർഫീ രസീത് അപേക്ഷയോടൊപ്പം ആവശ്യപ്പെടുന്നത്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ അജൈവ മാലിന്യശേഖരണത്തിനായാണ് ഹരിതകർമ സേനയെ തദ്ദേശസ്ഥാപനങ്ങളിൽ നിയോഗിച്ചത്.
കോർപറേഷൻ വാർഡുകളിൽ 100 രൂപ നിരക്കിൽ വീടുകളിൽ പ്ലാസ്റ്റിക് ശേഖരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ പകുതി വാർഡുകളിൽ മാത്രമാണ് വിന്യാസം നടന്നത്.
ബുധനാഴ്ചകളിൽ ശേഖരിച്ചിരുന്നത് ഇപ്പോൾ വെള്ളിയാഴ്ചകളിലേക്ക് മാറ്റി. ശേഖരിക്കുന്ന പ്ലാസ്റ്റിക് ചാക്കുകളുടെ ക്ഷാമംകാരണം കഴിഞ്ഞ ആഴ്ച ശേഖരണം പലവാർഡുകളിലും നടന്നില്ല. മാത്രവുമല്ല, ഇവർ നൽകുന്ന രസീതുകളാകട്ടെ ഒന്നും വ്യക്തമല്ലാത്ത തരത്തിലുള്ളതുമാണ്. അക്ഷരത്തെറ്റും വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.