പെണ്‍കരുത്തിൽ ഹരിതകര്‍മസേന
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതില്‍ മാതൃക പ്രവര്‍ത്തനവുമായി കുടുംബശ്രീ ഹരിതസേനയുടെ പെണ്‍കരുത്ത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ ഫെബ്രുവരി വരെ കാലയളവില്‍ ഹരിത കര്‍മസേനാംഗങ്ങള്‍ മുഖേന ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത് 5,01,90 ടണ്‍ അജൈവ മാലിന്യം. 4438 യൂണിറ്റുകളില്‍ അംഗങ്ങളായ 35214 വനിതകളുടെ കഠിനാധ്വാനവും പ്രവര്‍ത്തന മികവുമാണ് ഇത്രയും വലിയ മാലിന്യ നീക്കത്തിനു പിന്നിലെ കരുത്ത്.
സംസ്ഥാനത്തെ മാലിന്യ പ്രശ്നത്തിന് വികേന്ദ്രീകൃത രീതിയില്‍ പരിഹാരം കാണുന്നതിന് രൂപവത്കരിച്ച സംവിധാനമാണ് ഹരിതകര്‍മ സേന. തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണം വഴി ലഭിക്കുന്ന യൂസര്‍ ഫീ ഇനത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 341 കോടി രൂപയാണ് ഈയിനത്തില്‍ അംഗങ്ങള്‍ക്ക് ലഭിച്ചത്. കൂടാതെ തരം തരിച്ച മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയതു വഴി 7.8 കോടി രൂപയും നേടാനായി. യൂണിറ്റുകള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന വരുമാനം കൂടുതല്‍ വനിതകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.