പണമിരട്ടിപ്പ് സംഘം 18 ലക്ഷം കവർന്നു; രണ്ടുപേർ അറസ്റ്റിൽ
text_fieldsമാർത്താണ്ഡം: ഒന്നിന് രണ്ടുമടങ്ങ് ഹവാലപണം നൽകാമെന്ന് പറഞ്ഞ് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. നാലുപേരെ തിരയുന്നു.
കുഴിത്തുറ പെരിയവിള സ്വദേശി മണികണ്ഠൻ (43), ചിതറാൽ വെള്ളാങ്കോട്ട സ്വദേശി ജോൺ (38) എന്നിവരെ തക്കല എ.എസ്.പി ശിവങ്കരെൻറ നിർദേശപ്രകാരം മാർത്താണ്ഡം ഇൻസ്പെക്ടർ ചെന്തിൽവേൽകുമാറാണ് അറസ്റ്റ് ചെയ്തത്.
പള്ളിയാടി കഞ്ഞിക്കുഴിയിൽ ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന ജെപമണിയുമായി (65) അടുപ്പത്തിലായ പ്രതികൾ തങ്ങൾക്ക് ഹവാല ഇടപാടുകാരുമായി ബന്ധമുണ്ടെന്നും ഒന്നിന് രണ്ടുമടങ്ങായി പണം തിരികെ നൽകാമെന്നും പറഞ്ഞു.
ജെപമണി മറ്റ് രണ്ടുപേരെ കൂടെക്കൂട്ടി 18 ലക്ഷം രൂപ പ്രതികൾക്ക് നൽകി. പണം കൈപ്പറ്റിയമാത്രയിൽ പൊലീസ് വരുന്നെന്ന് പറഞ്ഞ് ജെപമണിയെയും മറ്റുള്ളവരെയും പറഞ്ഞുവിട്ടു. ദിവസങ്ങൾ കഴിഞ്ഞ്് വീണ്ടും 40 ലക്ഷം കൂടി എത്തിക്കാമെങ്കിൽ ഒരുകോടി നൽകാമെന്ന് പറഞ്ഞു.
ഇതിൽ സംശയം തോന്നിയ ജെപമണി മാർത്താണ്ഡം പൊലീസിൽ പരാതിപ്പെട്ടു. പൊലീസിെൻറ നിർദേശാനുസരണം പ്രതികൾ പറഞ്ഞ സ്ഥലത്ത് ജെപമണിയും കൂട്ടുകാരും എത്തി. അവിടെയുണ്ടായിരുന്ന ആറംഗസംഘം ഒരു ചാക്കിൽ നോട്ട് കെട്ടുകളുള്ളതായി കാണിച്ചു.
ഇതിനിടയിൽ അവിടെയെത്തിയ പൊലീസ് ആറംഗ സംഘത്തിലെ രണ്ടുപേരെ പിടികൂടി. ചാക്ക് പരിശോധിച്ചപ്പോൾ പേപ്പർ കെട്ടിെൻറ മുകളിൽ അഞ്ഞൂറിെൻറ ഏതാനും നോട്ടുകൾ െവച്ചിരിക്കുന്നത് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.