കന്യാകുമാരി ജില്ലയിൽ കനത്ത മഴ; രണ്ട് വീടുകൾ തകർന്നു
text_fieldsനാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ പെയ്ത മഴ കാരണം ജന ജീവിതം തടസ്സപ്പെട്ടു. ശക്തമായ മഴ കാരണം നാഗർകോവിൽ ചെട്ടികുളം എം.ജി. ആർ നഗറിൽ മോകിനിയുടെ വീടും രാജാക്കമംഗലം എള്ളുവിള ഭാഗത്ത് രാജേശ്വരിയുടെ വീടുമാണ് തകർന്ന് വീണത്. ആളപായമില്ല.
നാഗർകോവിലിൽ ജില്ലയിൽ 63 മീ. മിറ്റർ മഴ ലഭിച്ചു. നാഗർകോവിൽ നഗരസഭയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന മുക്കടൽ ഡാം കവിഞ്ഞൊഴുകാൻ തുടങ്ങി. പലസ്ഥലങ്ങളിലും റോഡുകൾ ഒലിച്ചു പോയതിനാൽ അഗ്നിശമന സേനാ വിഭാഗം എത്തിയാണ് ആൾക്കാരെ സുരക്ഷിത മേഖലകളിലേയ്ക്ക് മാറ്റിയത്. മല പ്രദേശങ്ങളിൽ ശക്തമായ മഴ കാരണം അവിടെയുള്ള റോഡുകളും തകർന്നു.
പേച്ചിപ്പാറ, പെരുഞ്ചാണി, ചിറ്റാർ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സ്ഥിതിയാണ് ഉള്ളത്ത്. പേച്ചിപ്പാറ ഡാമിന്റെ ജലനിരപ്പ് 47 അടിയായി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഷട്ടറുകൾ തുറന്ന് വിട്ടു.
ഇവിടെ നിന്നും ഇരുപതിനായിരം ഘന അടി ജലമാണ് താമ്രപർണി ആറ്റിലേയ്ക്ക് ഒഴുക്കിവിട്ടത്. ഇക്കാരണത്താൽ കുഴിത്തുറ ആറ്റിന്റെ കരപ്രദേശങ്ങളിൽ കഴിയുന്നവർ സുരക്ഷിതരായിരിക്കാൻ പേച്ചിപ്പാറ ഡാം സന്ദർശിച്ച ശേഷം ജില്ലാ കലക്ടർ എം. അരവിന്ദ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.