കല്ലാറിൽ ഒഴുക്കിൽെപട്ട് യുവാവ് മരിച്ചു
text_fieldsവിതുര: കല്ലാറിൽ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെട്ട് മരിച്ചു. തിരുവനന്തപുരം ചിറയ്ക്കറ മഹാവിഷ്ണുക്ഷേത്രത്തിന് സമീപം കുറ്റിക്കാട്ടിൽ വീട്ടിൽ അഭിലാഷ് (23) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30നാണ് സംഭവം.
അഭിലാഷ്, അമ്മ കല, കലയുടെ സഹോദരി സൗമ്യ, പാറശ്ശാല സ്വദേശി സുജിത്ത് എന്നിവർ ബൈക്കുകളിൽ പൊന്മുടിയിലേക്ക് പോകാനെത്തിയതാണ്. ഇവിടേക്ക് യാത്ര നിരോധിച്ചതറിഞ്ഞ് തിരികെ പോകുന്നതിനിടെ അഭിലാഷും സുജിത്തും കല്ലാറിനടുത്ത നെല്ലിക്കുന്ന് ചെക്ഡാമിൽ ഇറങ്ങി. കുളിക്കുന്നതിനിടയിലാണ് ഒഴുക്കിൽപെട്ടത്. സംഭവം കണ്ട നാട്ടുകാർ സുജിത്തിനെ രക്ഷപ്പെടുത്തിയെങ്കിലും അഭിലാഷ് ഒഴുകിേപ്പാവുകയായിരുന്നു.
തുടർന്ന് അഭിലാഷിനെയും രക്ഷപ്പെടുത്തി വിതുര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൊബൈൽ ഷോപ് നടത്തിയിരുന്ന അഭിലാഷ് ഇപ്പോൾ ഡ്രൈവറായി ജോലിനോക്കുകയാണ്. പിതാവ്: ശ്രീകണ്ഠൻ. സഹോദരി: അനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.