കനത്ത മഴ: അടയമൺ പാടശേഖരത്തിൽ വന്‍ കൃഷിനാശം
text_fields14 ഏക്കർ പാടത്ത് വിളഞ്ഞുകിടന്ന നെൽച്ചെടികളാണ് മഴവെള്ളത്തിനടിയില്പെട്ട് അഴുകി നശിച്ചത്
കിളിമാനൂർ: ആഴ്ചകളായി തുടരുന്ന കനത്ത മഴയിൽ പഴയകുന്നുേമ്മൽ പഞ്ചായത്തിലെ അടയമൺ ഏലായിൽ വൻ കൃഷി നാശം. ഇതോടെ പാടശേഖര സമിതിക്ക് കീഴില്‍ കൃഷി ഇറക്കിയ നാല്പതോളം കർഷകർ കടക്കെണിയിലായി.
പലിശക്കും ബാങ്ക് വായ്പക്കും പണമെടുത്ത് കൃഷി ചെയ്തവർ വിളവെടുപ്പിനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഒന്നാം വിളവെടുക്കാൻ പോലും കഴിയാത്ത തരത്തിൽ നെൽകൃഷി നശിച്ചത്.
പ്രദേശത്തെ സാധാരണക്കാരായ കർഷകരുടെ 14 ഏക്കറോളം പാടത്ത് വിളഞ്ഞുകിടന്ന നെൽച്ചെടികളാണ് കാറ്റത്തും മഴയിലും വെള്ളത്തിനടിയില്പെട്ട് അഴുകി നശിച്ചത്.
പ്രകൃതിക്ഷോഭം മൂലം കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നൽകാൻ അധികൃതര്‍ തയാറാകണമെന്ന് പാടശേഖര സമിതി സെക്രട്ടറി അടയമൺ മുരളീധരന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.