കന്യാകുമാരി ജില്ലയിൽ സർക്കാർ ജീവനക്കാർക്ക് ഹെൽമറ്റ് നിർബന്ധം
text_fieldsനാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ സർക്കാർ ജീവനക്കാർ ഇരുചക്രവാഹനത്തിൽ നിർബന്ധമായും ഹെൽമറ്റ് ധരിച്ചുവേണം യാത്ര ചെയ്യാനെന്ന് ജില്ല ഭരണകൂടം ഉത്തരവിറക്കി.
റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി നടന്ന യോഗത്തിലാണ് ജില്ല കലക്ടർ എം. അരവിന്ദ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ കലക്ടറേറ്റിനുള്ളിൽ ഇരുചക്രവാഹനങ്ങളിൽ വരുന്നവർ ഹെൽമറ്റ് ധരിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിക്കാൻ പൊലീസിനെ നിയോഗിക്കും. ഹെൽമറ്റ് ധരിക്കാത്തവർക്ക് കലക്ടറേറ്റിനുള്ളിൽ പ്രവേശനമില്ല. അതുപോലെ സർക്കാർ ഓഫിസുകളിൽ ഒരു പ്രാവശ്യം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിച്ചു. തദ്ദേശസ്ഥാപനങ്ങൾ അവരുടെ പരിധിയിൽ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്നത് തടയാനും വീണ്ടും വിൽപന തുടരുകയാണെങ്കിൽ ബന്ധപ്പെട്ട കട മുദ്രവെച്ച് അടയ്ക്കാനും നിർദേശം നൽകി.
യോഗത്തിൽ എസ്.പി ഹരികിരൺപ്രസാദ്, കോർപറേഷൻ കമീഷണർ ആശ അജിത്, ഡി.ആർ. ഒ. ശിവപ്രിയ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.