ഹൈവേ പൊലീസ് വാഹനം ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: കേശവദാസപുരത്ത് ഹൈവേ പൊലീസ് വാഹനം എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച കേസിലെ പ്രതി റെയ്ഡില്‍ പിടിയിലായതായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.2019 ഡിസംബറിൽ ഹൈവേ പൊലീസ് വാഹനം എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച കേസിലെ പ്രതി നാലാഞ്ചിറ പനവിള പുത്തൻവീട്ടിൽ ദിനേഷ് കുമാറിെൻറ മകൻ രഞ്ചു എന്ന നന്ദുവിനെയാണ് (21) മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ഹരിലാലിെൻറ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടവർ, റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവർ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവർ എന്നിവരുടെ വീടുകൾ കേന്ദ്രീകരിച്ച് വ്യാപകമായ റെയ്ഡുകൾ തുടരുമെന്ന് കമീഷണര്‍ അറിയിച്ചു.തിങ്കളാഴ്ച നഗരത്തിലെ 151 പേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.
പരിശോധനസമയം വീടുകളിലില്ലായിരുന്ന ആളുകളുടെ വിവരങ്ങൾ പ്രത്യേകം ശേഖരിച്ച് അന്വേഷണം നടത്തിവരികയാണ്. ഇത്തരത്തിൽ കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നവർ വീണ്ടും പുറത്തിറങ്ങി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ വീണ്ടും കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുവേണ്ട നിയമനടപടികൾ സ്വീകരിക്കും.
15 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 111 പേരിൽനിന്നും സാമൂഹിക അകലം പാലിക്കാത്ത ഒമ്പതുപേരിൽ നിന്നുമായി 24,000 രൂപ പിഴ ഈടാക്കിയാതായും കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.