മലയോര റെയിൽവേ; പഠനം നടത്തുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചെന്ന് എം.പി
text_fieldsനെടുമങ്ങാട്: കഴക്കൂട്ടം, നെടുമങ്ങാട്, പുനലൂർ, കോന്നി, എരുമേലി മലയോര റെയിൽവേ നാടിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്നും പാതയുടെ സാധ്യതാപഠനം നടത്തുന്നതിന് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് നിർദേശം നൽകിയതായും അടൂർ പ്രകാശ് എം.പി. അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളടങ്ങിയ കത്ത് കേന്ദ്രമന്ത്രി അയച്ചതെന്നും അടൂർ പ്രകാശ് പറഞ്ഞു. കഴിഞ്ഞവർഷം ആദ്യം ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ശബരി റെയിൽവേ പാത തിരുവനന്തപുരത്തേക്ക് നീട്ടുമ്പോൾ കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയുമായി കൂടിച്ചേരുമെന്നതിനാൽ റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, കുളത്തൂപ്പുഴ, മടത്തറ, പാലോട്, നെടുമങ്ങാട്, പ്രദേശങ്ങളിലുള്ള ജനങ്ങൾക്കും റെയിൽവേയുടെ ഗുണഫലം ലഭിക്കും.
ഇത് നാലു ജില്ലകളുടെ സമഗ്രവികസനത്തിനും വാണിജ്യ, വ്യാവസായിക, ടൂറിസം മേഖലയുടെ വികസനത്തിനും വഴിതെളിക്കും. നിലവിൽ അങ്കമാലി-എരുമേലി ശബരി റെയിൽവേ പാത പുനലൂർ, നെടുമങ്ങാട് വഴി തിരുവനന്തപുരംവരെ നീട്ടണമെന്ന എം.പി.യുടെ ആവശ്യമാണ് പരിഗണിച്ച് പരിശോധനക്ക് നിർദേശം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.