സ്വർണവും പണവും കവർന്ന ഹോംനഴ്സും സുഹൃത്തും പിടിയിൽ
text_fieldsതിരുവനന്തപുരം: വൃദ്ധദമ്പതികളെ ശുശ്രൂഷിക്കാൻ ഹോംനഴ്സായി വന്ന് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ രണ്ടുപേർ പൊലീസ് പിടിയതായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. നെടുമങ്ങാട് പേരുമല മഞ്ച തടത്തരികത്ത് വീട്ടിൽ ഷെർലി (37), കാരോട് ചെങ്കവിള മേലേക്കോണം മണപ്പഴഞ്ഞി വീട്ടിൽ സക്കീർ ഹുസൈൻ (28) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിന് മണ്ണന്തല ആരാധന നഗറിൽ 75 വയസ്സുള്ള സി.പി. ജോണിെൻറവീട്ടിൽ നിന്നാണ് ഏജൻസി വഴി ഹോംനഴ്സായി വന്ന ഷെർലി ഏഴ് പവെൻറ സ്വർണാഭരണങ്ങളും 14,000 രൂപയും മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഇവരുടെ േഫസ്ബുക്ക് സുഹൃത്തായ സക്കീർ ഹുസൈനെ വിളിച്ചുവരുത്തി കടന്നുകളയുകയായിരുന്നു. ഭർത്താവുമായി പിണക്കത്തിലായിരുന്ന ഷെർലി ഭർത്താവിെൻറ മേൽവിലാസമാണ് ഏജൻസിക്ക് നൽകിയിരുന്നത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ചെടുത്ത സ്വർണാഭരങ്ങളും രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെടുത്തു. ഡി.സി.പി ഡോ.ദിവ്യ വി. ഗോപിനാഥിെൻറ നിർദേശാനുസരണം കേൻറാൺമെൻറ് എ.സി.പി സുനീഷ് ബാബുവിെൻറ നേതൃത്വത്തിൽ മണ്ണന്തല എസ്.എച്ച്.ഒ ജി.പി. സജുകുമാർ, എസ്.ഐ ഗോപിചന്ദ്രൻ, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ കവിത, രതീഷ്, സിബി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വിലക്കുലംഘനം: 117 പേര്‍ക്കെതിരെ നിയമനടപടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.