തിരുവനന്തപുരം നഗരത്തില്‍ ട്രാഫിക് പൊലീസിന്റെ ഹോവര്‍ പട്രോളിങ്
text_fieldsതിരുവനന്തപുരം: ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് ഉപയോഗിച്ചുള്ള ട്രാഫിക് പൊലീസ് പട്രോളിങ് തിരുവനന്തപുരം നഗരത്തിലും ആരംഭിച്ചു. മോട്ടോര്‍ സൈക്കിളുകളും ഫോര്‍ വീലറുകളും ഉപയോഗിച്ച് പട്രോളിങ് നടത്താന്‍ ബുദ്ധിമുട്ടുള്ള തിരക്കുള്ള സ്ഥലങ്ങളില്‍ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്താനും ഹോവര്‍ പട്രോളിങ് സംവിധാനം സഹായകമാകും.
രണ്ടു ചെറിയ വീലുകളും ഒരു ഹാൻഡിലും നില്‍ക്കുന്നതിനുള്ള പ്ലാറ്റ് ഫോമും അടങ്ങിയതാണ് സെല്‍ഫ് ബാലന്‍സിങ് സംവിധാനമുള്ള ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ്. 20 കിലോമീറ്റര്‍ വേഗത്തിലും120 കിലോ ഭാരം വഹിക്കാനും ഹോവര്‍ ബോര്‍ഡുകള്‍ക്ക് കഴിയും.
നിലവില്‍ കേരളത്തില്‍ കൊച്ചി സിറ്റി പൊലീസ് ഇത്തരത്തിലുള്ള ഹോവര്‍ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് മാനവീയം വീഥിയില്‍ സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു ചകിലം ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് പട്രോളിങ് ഉദ്ഘാടനം നിര്‍വഹിച്ചു. സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പി. നിതിന്‍രാജ്, സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ എം.ആർ. സതീഷ് കുമാര്‍, ട്രാഫിക് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍മാരായ ഷീന്‍ തറയില്‍, പി. നിയാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.