മനുഷ്യച്ചങ്ങല: നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ചൊവ്വാഴ്ച കിഴക്കേകോട്ട മുതല്‍ വെള്ളയമ്പലം ജങ്ഷന്‍വരെ നടക്കുന്ന കുട്ടികളുടെ മനുഷ്യച്ചങ്ങലയോടനുബന്ധിച്ച് ഉച്ചക്ക് രണ്ടുമുതൽ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.
കിഴക്കേകോട്ട മുതല്‍ വെള്ളയമ്പലം വരെയുള്ള മെയിൻ റോഡിലും ഇടറോഡുകളിലും രാവിലെ മുതല്‍ വാഹന പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനം റിക്കവറി വാൻ ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കും.
വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്ന വിധം
വെള്ളയമ്പലം ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം - ആൽത്തറ - വഴുതക്കാട്, തൈക്കാട്, ചെന്തിട്ട, കിള്ളിപാലം ഭാഗത്തേക്കും തിരിച്ചും പോകണം. പട്ടം ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പട്ടം, കുറവൻകോണം, കവടിയാര്‍, വെള്ളയമ്പലം, വഴുതക്കാട് വഴിയും തിരിച്ചും പോകണം.
ശ്രീകാര്യം ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഉള്ളൂര്‍, മെഡിക്കൽ കോളജ്, കണ്ണമ്മൂല, നാലുമുക്ക് വഴി പോകണം. ചാക്ക ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ആശാൻ സ്ക്വയര്‍, അണ്ടര്‍പാസേജ്, പനവിള വഴിയും, അതുപോലെ തിരിച്ചും പോകണം. തമ്പാനൂര്‍ ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കിള്ളിപ്പാലം അട്ടക്കുളങ്ങര വഴി പോകണം.
കിഴക്കേകോട്ടയിൽനിന്ന് പേരൂര്‍ക്കട, കേശവദാസപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങര, കിള്ളിപ്പാലം, തമ്പാനൂര്‍, പനവിള, ബേക്കറി വഴി പോകണം. കിഴക്കേകോട്ടയിൽനിന്ന് ബൈപാസ് വഴി പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര, ഈഞ്ചക്കൽ വഴി പോകണം.
തിരുവനന്തപുരം സിറ്റി പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ട്രാഫിക് സംബന്ധമായ പരാതികളും നിര്‍ദേശങ്ങളും 9497987001, 9497987002 എന്നീ നമ്പരുകളില്‍ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണെന്നും സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.