തമ്പാനൂർ എസ്.െഎക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിയ വ്യക്തിയെ എസ്.ഐ ക്രൂരമായി മർദിച്ച് കള്ളക്കേസ് രജിസ്റ്റർ ചെയ്തെന്ന പരാതി ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തമ്പാനൂർ എസ്.ഐക്കെതിരെ അന്വേഷണം നടത്താനാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടത്.
എസ്.ഐയെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെ തമ്പാനൂർ സി.ഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും കമീഷൻ തള്ളി. നെയ്യാറ്റിൻകര ഊരൂട്ടുകാല സ്വദേശി സിയാജിെൻറ പരാതിയിലാണ് നടപടി. 2020 ഫെബ്രുവരി ഏഴിനാണ് പരാതിക്കാരന് മർദനമേറ്റത്. അന്വേഷണം നടത്തുന്ന ഡിവൈ.എസ്.പി ഫോർട്ട് പൊലീസ് സബ് ഡിവിഷെൻറ പരിധിയിൽ വരരുതെന്ന് ഉത്തരവിൽ പറയുന്നു.
സി.ഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ റിപ്പോർട്ട് സമർപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി സി.ഐയുടെ വീഴ്ചക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കമീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി.
സ്വീകരിച്ച നടപടികൾ സംസ്ഥാന പൊലീസ് മേധാവി ജൂലൈ 30നകം കമീഷനെ അറിയിക്കണം. കേസ് ആഗസ്റ്റ് ഒമ്പതിന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.