കുടില്‍ നിലംപൊത്തി; കുട്ടികൾക്ക് പരിക്ക്
text_fieldsവെഞ്ഞാറമൂട്: കുടില്‍ ഇടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ക്ക് സാരമായി പരിക്ക്. നെല്ലനാട് പഞ്ചായത്തിലെ കീഴായിക്കോണം വാർഡിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കുന്നുവിളവീട്ടില്‍ അനില്‍കുമാറിെൻറ കുടിലാണ് നിലം പൊത്തിയത്.
അനില്‍കുമാറിെൻറ മക്കളായ അനന്തു(11), അരവിന്ദ്(ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചുമരും മേൽക്കൂരയും ഉറങ്ങിക്കിടക്കുകയായിരുന്ന അനില്‍ കുമാര്‍, ഭാര്യ പ്രജിത, മക്കളായ അനന്തു, അരവിന്ദ് എന്നിവരുടെ മേല്‍ പതിക്കുകയും അനന്തുവിെൻറ കൈക്ക് പൊട്ടലേൽക്കുകയും അരവിന്ദിന് ദേഹമാകെ ക്ഷതമേൽക്കുകയുമാണുണ്ടായത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
കഴിഞ്ഞദിവസങ്ങളിലെ മഴയില്‍ മേലക്കൂരയിലൂടെ വെള്ളം ചോര്‍ന്നൊലിച്ച് കുടിലിെൻറ മണ്ണ് കൊണ്ടുള്ള അരമതില് കുതിര്‍ന്നിരിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയിലെ മഴ കൂടിയായപ്പോള്‍ കുതിര്ന്നിരുന്ന ചുമര് ഇടിഞ്ഞതോടൊപ്പം മേൽക്കൂരയും കൂടി നിലം പൊത്തി.
പരിക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിെൻറ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി അനില്‍കുമാര്‍ ലൈഫ് ഭവന പദ്ധതിയില്‍ പഞ്ചായത്തിലും ജില്ല കലക്ടര്‍ക്കും അപേക്ഷ നൽകിയിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇപ്പോള്‍ കിടപ്പാടം തകര്‍ന്നതോടെ എങ്ങോട്ട് പോകുമെന്ന ചിന്തയില്‍ ഉഴലുകയാണ് അനില്‍കുമാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.