ഐ.ഡി.എസ്.എഫ്.എഫ്.കെ; മത്സരചിത്രങ്ങളുടെ രണ്ടാം ദിനം
text_fieldsതിരുവനന്തപുരം: കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തില്‍ മത്സരചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. വിവിധ വിഭാഗത്തിലുള്ള ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും ശനിയാഴ്ച നടന്നു. വിഘ്നേഷ് പരമശിവം സംവിധാനം ചെയ്ത തമിഴ് ചിത്രം തുണൈ പ്രേക്ഷകഹൃദയം കവർന്നു.
അസാധാരണമായ സ്ഥലങ്ങളില്‍ നൃത്തം ചെയ്യാന്‍ തോന്നുന്ന ഒരു നാട്ടിന് പുറത്തുകാരിയുടെ കഥ ഹാസാത്മകമായി ആവിഷ്കരിക്കുന്ന മലയാള ചിത്രം ഡാന്‍സിങ് ഗേള്‍ പ്രേക്ഷകപ്രീതി നേടി. ഫെസ്റ്റിവല്‍ വിന്നേഴ്സ് വിഭാഗത്തിലെ അപ്പലോണിയ അപ്പലോണിയ, വില്‍ യു ലുക്ക് അറ്റ് മി എന്നീ ചിത്രങ്ങള്‍ നിറഞ്ഞ സദസ്സിനു മുന്നിലാണ് പ്രദര്‍ശിപ്പിച്ചത്.
മികച്ച പ്രതികരണമാണ് വി ഹാവ് നോട്ട് കം ഹിയര്‍ ടു ഡൈ നേടിയത്. ജാതിവിവേചനത്തെ തുടര്‍ന്ന് 2016ല്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ജീവിതത്തെ ആസ്പദമാക്കി ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജേത്രി ദീപ ധന്‍രാജ് സംവിധാനം ചെയ്ത ചിത്രമാണിത്. ഇന്ത്യയുടെ അസ്ഥിരമായ രാഷ്ട്രീയ മനോഭാവത്തിലേക്കും സാമൂഹിക പരിവര്‍ത്തനത്തിലേക്കും വിരല്‍ ചൂണ്ടുന്നതാണ് ചിത്രം. മനുഷ്യരാശിയുടെ ന്യൂനതകളെ നർമത്തില്‍ പൊതിഞ്ഞ് ആനയുടെ വീക്ഷണത്തില്‍ അവതരിപ്പിച്ച കൊട്ടകില്‍ ഗണപതി, എം.ടി. വാസുദേവന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി കുമരനെല്ലൂരിലെ കുളങ്ങള്‍ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടി.
മേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച 13 മത്സരചിത്രങ്ങള്‍ ഉള്‍പ്പെടെ 54 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.