പോത്തൻകോട് പൊലീസിനെ വിളിച്ചാൽ വരാൻ ജീപ്പില്ല!
text_fieldsപോത്തൻകോട്: ഗുണ്ടാ അക്രമണങ്ങളും കൊലപാതകങ്ങളും ലഹരിവിൽപന സംഘങ്ങളുടെ അഴിഞ്ഞാട്ടവും വാർത്തകളിൽ നിറഞ്ഞുനിന്ന തിരുവനന്തപുരം റൂറൽ പൊലീസിൽ ഉൾപ്പെടുന്ന പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ വാഹനമില്ല.
സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി ഉണ്ടായിരുന്ന പഴകിയ രണ്ട് ജീപ്പുകൾ കട്ടപ്പുറത്തായിട്ട് മാസങ്ങളായി. അടിയന്തരഘട്ടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ വാടകക്കെടുത്താണ് പൊലീസുകാരുടെ സഞ്ചാരം. അല്ലാത്തപ്പോൾ സ്റ്റേഷനിലേക്ക് വിളിക്കുന്നവർക്ക് വാഹനമില്ലാത്തതിനാൽ എത്താനാവില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. പരാതിയുമായി സ്റ്റേഷനിലെത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടും.
ആറുമാസം മുമ്പ് പ്രതിയെ പിടിക്കാൻ പോയവർ സഞ്ചരിച്ച ജീപ്പ് ബാലരാമപുരത്തുവെച്ച് അപകടത്തിൽപെട്ടിരുന്നു. അപകടത്തിൽ അന്ന് സി.ഐ അടക്കം നിരവധി പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. സ്റ്റേഷനിലേക്ക് ഉടൻ ജീപ്പ് ലഭ്യമാക്കിയില്ലെങ്കിൽ പിരിവെടുത്ത് ജീപ്പ് വാങ്ങാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.