ഐ.എഫ്.എഫ്.കെ; മത്സര ചിത്രങ്ങളിൽ ഇന്ന് ‘തടവും’ ‘ഫാമിലിയും’
text_fieldsതിരുവനന്തപുരം: രാജ്യാന്തര മേളയിലെ മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. അതിജീവനം, പ്രണയം, ത്രില്ലർ തുടങ്ങിയ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏഴ് ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക. സതേൺ സ്റ്റോം, പവർ അലി, ദി സ്നോ സ്റ്റോം, ഓൾ ദി സയലൻസ്, ആഗ്ര, തടവ്, ഫാമിലി എന്നിവയാണ് മത്സരചിത്രങ്ങൾ. ഫാസിൽ റസാഖ് രചനയും സംവിധാനവും നിർവഹിച്ച തടവ് ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങൾ.
എഡ്ഗാർഡോ ഡയ്ലെക്ക്, ഡാനിയൽ കാസബെ എന്നിവർ സംവിധാനം ചെയ്ത ഒരു കുറ്റാന്വേഷകന്റെ ജീവിതം പറയുന്ന ചിത്രമാണ് സതേൺ സ്റ്റോം. വോളിബാൾ താരമായ പെൺകുട്ടിയുടെ അതിജീവനത്തെ ഇതിവൃത്തമാക്കിയ ലൈല ഹാലയുടെ പോർച്ചുഗീസ് ചിത്രമാണ് പവർ അലി.
മഞ്ഞുവീഴ്ചയിൽ അകപ്പെട്ടുപോയ ഖസാകിസ്ഥാൻ യുവാവിന്റെ സംഭവബഹുലമായ കഥയാണ് ദി സ്നോ സ്റ്റോം. ഡിയാഗോ ഡെൽ റിയോയുടെ ഓൾ ദി സയലൻസ്, പ്രണയവും ലൈംഗികതയും ചർച്ച ചെയ്യുന്ന ഹിന്ദി ചിത്രം ആഗ്ര എന്നിവയാണ് മറ്റ് മത്സരചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.