കോവിഡിെൻറ മറവിൽ അനധികൃത നിയമനമെന്ന്; കൗൺസിലിൽ പ്രതിഷേധം
text_fieldsതിരുവനന്തപുരം: കോവിഡിെൻറ മറവില്‍ അനധികൃത നിയമനം നടത്താന്‍ ശ്രമിക്കുെന്നന്നാരോപിച്ച് കോര്പേറഷന് കൗണ്‍സിലില്‍ പ്രതിപക്ഷ പ്രതിഷേധം. വിഡിയോ കോണ്‍ഫറന്‍സ് വഴി കൂടിയ കൗണ്‍സില്‍ യോഗത്തിലാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്.
യോഗത്തില്‍ മേയര്‍ കെ. ശ്രീകുമാര്‍ വിഷയം അവതരിപ്പിച്ചതോടെ പ്രതിപക്ഷം എതിര്‍ക്കുകയായിരുന്നു.135 താൽക്കാലിക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടത്തിയ നീക്കത്തിനെതിെരയാണ് ബി.ജെ.പിയും യു.ഡി.എഫും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡി.ടി.പി ഓപറേറ്റര്‍മാര്‍, താൽക്കാലിക ഡ്രൈവര്‍മാര്‍, മൊസ്ക്വിറ്റോ വര്‍ക്കര്‍മാര്‍, വിളപ്പില്‍ശാല മാലിന്യ സംസ്കരണകേന്ദ്രത്തിലേക്ക് നിയോഗിച്ചിരുന്ന ശുചീകരണ തൊഴിലാളികള്‍, മാലിന്യസംസ്കരണ തൊഴിലാളികള്‍ എന്നിവരെയാണ് സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നത്. അച്ചടിച്ച് കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്ത അജണ്ടയില്‍ ഇല്ലാത്ത വിഷയം മേയര്‍ അവതരിപ്പിക്കുകയായിരുന്നു.
മുന്‍കൂര്‍ നല്കിയ രേഖകകളില്‍ ഇത്തരം നിർദേശം ഇല്ലാതിരുന്നുവെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കൗണ്‍സിലില്‍ പങ്കെടുത്തവരുടെ വിയോജനക്കുറിപ്പുമാത്രമേ പരിഗണിക്കൂവെന്ന് മേയര്‍ അറിയിച്ചു. ചര്‍ച്ചക്ക് അവസരം തേടിയെങ്കിലും നെറ്റ്വര്ക് തടസ്സം കാരണം പലര്‍ക്കും അവസരം ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.