അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പൊട്ടിത്തെറിച്ചു
text_fieldsഇളമ്പ പള്ളിയറ ക്ഷേത്രത്തിനുസമീപം വീടിനുമുകളിൽ പടക്കം പൊട്ടിത്തെറിച്ച സ്ഥലം
ആറ്റിങ്ങൽ: അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു. മുദാക്കൽ ഇളമ്പ പള്ളിയറക്ഷേത്രത്തിനുസമീപം ഈഴവർകോണത്ത് ഷിഗ്ധയുടെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചക്ക് 11.30 ഓടെയായിരുന്നു സ്ഫോടനം. ടെറസിന് മുകളിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് പൊട്ടിത്തെറിച്ചത്.
ദീപാവലി സമയത്ത് താൽക്കാലിക പടക്കക്കട നടത്തിയിരുന്ന വീട്ടുടമ ബാക്കി വന്ന പടക്കശേഖരം വീടിന്റെ ടെറസിന് മുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഇവിടെ വെൽഡിങ്ജോലിക്കിടെയുണ്ടായ തീപ്പൊരി പടക്കത്തിലേക്ക് പടരുകയായിരുന്നു. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനം നാട്ടുകാരിലും ആശങ്ക പടർത്തി. ടെറസിൽൽ ഒരു ഭാഗത്തുണ്ടായിരുന്ന കോഴിക്കൂട്ടിലെ കോഴികളെല്ലാം സ്ഫോടനത്തിൽ ചത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.