പ്രതികൾക്ക് നിയമസഹായം ഉറപ്പുവരുത്തുന്ന പദ്ധതി നടപ്പാക്കണം –ഡി.ജി.പി
text_fieldsതിരുവനന്തപുരം: കേസുകളിലുൾപ്പെട്ട പ്രതികൾക്കും സംശയാസ്പദമായ സാഹചര്യത്തിൽ ചോദ്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ വിളിക്കപ്പെടുന്നവർക്കും നിയമസഹായം ഉറപ്പുവരുത്തുന്ന 'ഏർലി അക്സസ് ടു ജസ്റ്റിസ് പ്രോട്ടോകോൾ' സ്റ്റേഷനുകളിൽ ഫലപ്രദമായി നടപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 'ഏർലി അക്സസ് ടു ജസ്റ്റിസ് പ്രോട്ടോകോൾ നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ല ലീഗൽ സർവിസസ് അതോറിറ്റിയും ജില്ല പൊലീസ് വകുപ്പും സംയുക്തമായി നടത്തിയ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ തിരുവനന്തപുരം താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും ഒന്നാം അഡീഷനൽ ജില്ല ജഡ്ജിയുമായ കെ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ കെ. വിദ്യാധരൻ ജില്ല പോലീസ് മേധാവി സ്പർജൻ കുമാർ, അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ക്രൈം ഡോ. ഷെയ്ഖ് ദർവേഷ് സാഹേബ് എന്നിവർ സംസാരിച്ചു.
കേരള സ്റ്റേറ്റ് ജില്ല ലീഗൽ സർവിസസ് അതോറിറ്റി മെംബർ സെക്രട്ടറിയും ജില്ല ജഡ്ജിയുമായ കെ.ടി. നിസാർ അഹമ്മദ് അവബോധന ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.