നെൽകൃഷി വികസനത്തിനും കാർഷിക വിപണനത്തിനും പ്രാമുഖ്യം
text_fieldsചടയമംഗലം: 14ാം പഞ്ചവത്സരപദ്ധതിയിൽ നെൽകൃഷി വികസനത്തിനും കാർഷിക ഉൽപന്നങ്ങളുടെ വിപണനങ്ങൾക്കുമുള്ള പ്രോജക്ടുകൾക്ക് ജില്ല പഞ്ചായത്ത് മുൻതൂക്കം നൽകുമെന്ന് പ്രസിഡൻറ് അഡ്വ. സാം കെ. ഡാനിയേൽ. കൊയ്ത്ത് മെതിയന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം ചടയമംഗലം പാട്ടം ഏലായിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൊയ്ത്തുസീസണിൽ മെതിയന്ത്രങ്ങളുടെ ദൗർലഭ്യം നേരിടുന്നതും സ്വകാര്യവ്യക്തികൾ കർഷകരെ അമിതമായി ചൂഷണം ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജില്ല പഞ്ചായത്ത് പ്രോജക്ട് ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സി. രാജീവനെ ആദരിച്ചു. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത്, ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, വാർഡ് അംഗങ്ങളായ ലേഖ, ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.