Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരവാരത്ത്​ തെരുവുനായ...

കരവാരത്ത്​ തെരുവുനായ ശല്യം രൂക്ഷം, ഏഴ് ആടുകളെ കൊന്നു

text_fields
bookmark_border
കരവാരത്ത്​ തെരുവുനായ ശല്യം രൂക്ഷം, ഏഴ് ആടുകളെ കൊന്നു
cancel
camera_alt

പ​ട്ട​ള നി​സ മ​ൻ​സി​ലി​ൽ ഹൈ​റു​ന്നി​സ​യു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ആ​ടു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്ന നി​ല​യി​ൽ

ആ​റ്റി​ങ്ങ​ൽ: ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ലെ വ​ഞ്ചി​യൂ​ർ പ​ട്ട​ള​യി​ൽ ഏ​ഴ് ആ​ടു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. പ​ട്ട​ള നി​സ മ​ൻ​സി​ലി​ൽ ഹൈ​റു​ന്നി​സ​യു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് തെ​രു​വ് നാ​യ്ക്കൂ​ട്ടം കൊ​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ശ​ബ്ദം കേ​ട്ട് ഇ​റ​ങ്ങി നോ​ക്കി​യ​പ്പോ​ൾ നാ​യ്ക്ക​ൾ ഓ​ടി​മ​റ​ഞ്ഞു. ഒ​രു ആ​ടി​നെ നേ​ര​ത്തേ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്നു.

എ​ല്ലാ ആ​ടു​ക​ളെ​യും നാ​യ്ക്ക​ൾ കൊ​ന്ന​തോ​ടെ ആ​ട് വ​ള​ർ​ത്തി ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന കു​ടും​ബം ​പ്ര​തി​സ​ന്ധി​യി​ലാ​യി. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ​നി​ന്ന്​ 35 ഓ​ളം കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്നി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. കു​ട്ടി​ക​ൾ തെ​രു​വു​നാ​യ്ക്ക​ളെ ഭ​യ​ന്ന് ക്ലാ​സു​ക​ളി​ൽ പോ​കാ​ൻ മ​ടി​ക്കു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ നാ​യ്ക്ക​ൾ ഓ​ടി ഭീ​തി​പ​ര​ത്തു​ന്ന​ത് പ​തി​വാ​ണ്. നി​ര​വ​ധി സ്ത്രീ​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ വീ​ണു പ​രി​ക്കേ​റ്റു. ജ​ന​പ്ര​തി​നി​ധി​ക​ളും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും തെ​രു​വു​നാ​യ ആ​ക്ര​മ​ണം ന​ട​ന്ന വീ​ട് സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goat killedKaravaramstreet nuisance
News Summary - In Karavaram, the street nuisance was severe and seven goats were killed
Next Story