തിരുവനന്തപുരം ജില്ലയിൽ രണ്ട് ദിവസത്തിനിടെ 16 പേർക്ക് ഡെങ്കിപ്പനി
text_fieldsതിരുവനന്തപുരം: ജില്ലയിൽ രണ്ട് ദിവസത്തിനിടെ 16 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 31 പേരുടെ ഡെങ്കി സ്ഥിരീകരിച്ചിട്ടില്ല. 2432 പേർ പനിബാധിതരാണ്. പനി ബാധിതരിൽ 15പേർ കിടത്തിചികിത്സക്ക് വിധേയമായി. കോട്ടുകാൽ, മംഗലപുരം, കൊല്ലയിൽ, ആര്യനാട്, പനവൂർ, വട്ടിയൂർക്കാവ്, കണ്ണമ്മൂല, മുദാക്കൽ, നാവായിക്കുളം, വെള്ളറട, വാമനപുരം, കീഴാറ്റിങ്ങൽ, പൂന്തുറ, നെടുമങ്ങാട് സ്വദേശികൾക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.
ഈ മാസം ഇതുവരെ സംസ്ഥാനത്ത് 227667 പേർക്ക് പനി ബാധിച്ചു. 1451 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 36 പേർ ഡെങ്കി ബാധിച്ച് മരിച്ചു. ഇതിൽ 25പേരും മരിച്ചത് ഈ മാസമാണ്. 27 പേർ മരിച്ചത് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെയാണെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഈ വർഷം ഇതുവരെ ഒമ്പത് ഡെങ്കിപ്പനി മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സർക്കാർ ആശുപത്രികളിൽ പനിക്ലിനിക്കുകൾ ആരംഭിച്ചില്ലെന്ന ആക്ഷേപത്തോടൊപ്പം പല ആരോഗ്യകേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്ന് ലഭ്യമല്ലാത്തതും രോഗികളെ വലക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.