വയോധിക ദമ്പതികളെ ആക്രമിച്ച സംഭവം; മരുമകൻ അറസ്റ്റിൽ
text_fieldsമണ്ണന്തല: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയുടെ വയോധികരായ മതാപിതാക്കളെ ആക്രമിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിലായി. വട്ടപ്പാറ സ്വദേശി ബിജുവിവാണ് അറസ്റ്റിലായത്.
മരിച്ചുപോയ ഭാര്യയുടെ പേരിലുളള സ്വത്തുക്കള്‍ നല്‍കാത്തതിന്റെ വിരോധത്തില്‍ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വയോധികരായ മാതാപിതാക്കളെയും ഇവരുടെ ചെറുമകളെയും കമ്പി വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. നാലാഞ്ചിറ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം കോവില്‍നട കടയില്‍ വീട്ടില്‍ പവിത്രന് (65), ഭാര്യ വിജയകുമാരി (64), ഇവരുടെ ചെറുമകള്‍ ഭാഗ്യലക്ഷ്മി (21) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
തലയ്ക്ക് സാരമായി പരിക്കേറ്റ പവിത്രന് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വിജയകുമാരിയുടെ തലയില്‍ പത്തിലേറെ തുന്നലുകളാണുളളത്. ഭാഗ്യലക്ഷ്മിയുടെ കൈക്കു പൊട്ടലും ഉണ്ടായതായി പറയുന്നു. ശനിയാഴ്ച രാത്രി 10.45 ഓടെയായിരുന്നു ആക്രമണം നടത്തിയത്.
ഭാര്യയുടെ സ്വത്തുക്കള്‍ ബിജുവിന്റെ പേരില്‍ എഴുതി നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയെതെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയില്‍ ആയുധങ്ങളുമായി എത്തി കമ്പിവടികൊണ്ട് മൂന്നുപേരെയും ആക്രമിക്കുകയായിരുന്നു. സംഭവവത്തിൽ ബിജുവിനെതിരെ മണ്ണന്തല പൊലീസ് വധശ്രമത്തിനാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.