ആവശ്യപ്പെടുന്നിടത്തെല്ലാം നിർത്തുന്ന ബസ് സർവിസുകളുടെ എണ്ണം കൂട്ടി
text_fieldsതിരുവനന്തപുരം: സ്റ്റോപ്പുകൾ പരിഗണിക്കാതെ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിർത്തുന്ന കെ.എസ്.ആർ.ടി.സി അൺ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി സർവിസുകളുടെ എണ്ണം കൂട്ടി. പേരൂർക്കട-നെടുമങ്ങാട്, പാലോട്-മടത്തറ റൂട്ടുകളിൽ ആരംഭിച്ച സർവിസുകൾ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് വർധിപ്പിച്ചത്.
വെള്ളിയാഴ്ച ഇവ സർവിസ് ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് ഒാർഡിനറി സർവിസുകളിലെ പുതിയ പരീക്ഷണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇവ കൂടുതൽ നിരത്തിലെത്തിയത്. ഇതിൽ കൂടുതൽ തലസ്ഥാന ജില്ലയിലാണ്. താരതമ്യേന ബസുകൾ കുറഞ്ഞ മലബാർ ജില്ലകളിൽ അൺലിമിറ്റഡ് സ്റ്റോപ് സർവിസുകൾ തൽക്കാലം വേണ്ടതില്ലെന്നാണ് തീരുമാനം.
പുതിയ റൂട്ടുകളും സർവിസുകളുടെ എണ്ണവും
കാട്ടാക്കട-നെയ്യാറ്റിൻകര-പട്യാക്കാല (6)
വെള്ളറട-മാരായമുട്ടം-നെയ്യാറ്റിൻകര (2)
വെള്ളറട-ചെമ്പൂർ-കാട്ടാക്കട (1)
ആര്യനാട്-മീനാങ്കൽ-നെടുമങ്ങാട് (2)
വെള്ളനാട്-നെടുമങ്ങാട്-കാട്ടാക്കട (4)
പാപ്പനംകോട്-കിഴക്കേകോട്ട-മലയം/പൊറ്റയിൽ-പേയാട്-കിഴക്കേകോട്ട (1)
പാപ്പനംകോട്-കിഴക്കേകോട്ട-കരമന-പേയാട്-മലയിൻകീഴ്-മച്ചേൽ-കിഴക്കേകോട്ട (1)
പാപ്പനംകോട്-കിഴക്കേകോട്ട-കരമന-പേയാട്-വിളപ്പിൽശാല-ഉറിയാക്കോട്-കാട്ടാക്കട (1)
വികാസ്ഭവൻ-മെഡി. കോളജ്-മണ്ണന്തല-വട്ടപ്പാറ-കണക്കോട്-വെമ്പായം-വികാസ്ഭവൻ (4)
പേരൂർക്കട-നെടുമങ്ങാട്-വട്ടപ്പാറ-കുറ്റ്യാണി-പോത്തൻകോട് (1)
കിഴക്കേകോട്ട-പേരൂർക്കട-കല്ലയം-വട്ടപ്പാറ-കുറ്റ്യാനി-പോത്തൻകോട് (2)
നെടുമങ്ങാട്-പേരൂർക്കട (3)
പാലോട്-മടത്തറ (2)
വെഞ്ഞാറമൂട്-പോത്തൻകോട് (1)
വെഞ്ഞാറമ്മൂട്-പോത്തൻകോട്-ചന്തവിള-കഴക്കൂട്ടം (1)
കിളിമാനൂർ-ആറ്റിങ്ങൽ-കടക്കൽ-മടത്തറ (1)
കിളിമാനൂർ-പാരിപ്പള്ളി (1)
കിളിമാനൂർ-കല്ലറ-പാരിപ്പള്ളി (1)
ആറ്റിങ്ങൽ-കഴക്കൂട്ടം-ചിറയിൻകീഴ് (2)
ആറ്റിങ്ങൽ-കഴക്കൂട്ടം (എൻ.എച്ച്) (1)
പോത്തൻകോട്-പെരുമാതുറ (2)
തിരുവല്ലം-മെഡിക്കൽ കോളജ്-ഉള്ളൂർ-പുലയനാർകോട്ട (1)
ചാത്തന്നൂർ-കൊട്ടിയം-കല്ലമ്പലം (2)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.